ബീഹാറിൽ മാധ്യമപ്രവർത്തകനെ വെടിവെച്ച് കൊന്നു

ബീഹാറിൽ മാധ്യമപ്രവർത്തകനെ അക്രമികൾ വീട്ടിൽകയറി വെടിവെച്ചു കൊന്നു. ഹിന്ദി പത്രമായ ദൈനിക് ജാഗരണിലെ റിപ്പോർട്ടർ വിമൽ കുമാർ യാദവ് ആണ് കൊല്ലപ്പെട്ടത്.വെള്ളിയാഴ്ച രാവിലെയാണ് കൊലപാതകമുണ്ടായത്.


സംസ്ഥാനത്തെ അരാരിയ ജില്ലയിലാണ് സംഭവം. അജ്ഞാതർ വീട്ടിലേക്ക് അതിക്രമിച്ച് കയറി ഇയാൾക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. കൊലപാതകത്തിന് പിന്നാലെ പ്രദേശത്ത് വലിയ സംഘർഷം ഉടലെടുത്തിട്ടുണ്ട്. പൊലീസ് സൂപ്രണ്ടും എം.പിയും സംഭവസ്ഥലത്തേക്ക് എത്തിയിട്ടുണ്ട്.

Also Read: വിദ്യാഭ്യാസമുള്ളവര്‍ക്ക് വോട്ട് ചെയ്യണമെന്ന പരാമര്‍ശം ബിജെപിക്ക് കൊണ്ടു: അധ്യാപകന്‍റെ ജോലി തെറിച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News