ജെഎൻയുവിൽ മാധ്യമപ്രവർത്തകർ ആക്രമിക്കപ്പെട്ട സംഭവം; കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ഡോ. ജോൺ ബ്രിട്ടാസ് എംപി

dr. john brittas m p

ജെ എൻ യുവിൽ മാധ്യമപ്രവർത്തകർക്ക് മർദനമേറ്റ സംഭവത്തിൽ ജെ എൻ യു വിസിക്ക് കത്തെഴുതി ഡോ. ജോൺ ബ്രിട്ടാസ് എം പി. മാധ്യമപ്രവർത്തകർക്ക് നേരെ നടന്ന കൈയ്യേറ്റം അംഗീകരിക്കാൻ കഴിയാത്തത്. കൃത്യമായ അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്നും ഡോ. ജോൺ ബ്രിട്ടാസ് എംപി കത്തിൽ ആവശ്യപ്പെട്ടു.

ALSO READ: യൂട്യൂബിന് തീപിടിപ്പിച്ച് റൊണാള്‍ഡോ: ചാനല്‍ സബ്‌സ്‌ക്രിപ്ഷനില്‍ റെക്കോര്‍ഡ് മുന്നേറ്റം

മാധ്യമസ്വാതന്ത്ര്യം ഉയർത്തിപ്പിടിക്കേണ്ടതിൻ്റെ പ്രാധാന്യവും സർവകലാശാലയുടെ പരിസരത്ത് അത്തരം പെരുമാറ്റം അനുവദിക്കില്ലെന്ന് ഉറപ്പാക്കേണ്ടതാണെന്നും അദ്ദേഹം കത്തിൽ ചൂണ്ടിക്കാട്ടി. മാധ്യമ പ്രവർത്തകരോട് മോശമായി പെരുമാറിയ സംഭവത്തിൽ കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരുന്നത് ഉറപ്പാക്കണമെന്ന് ഡോ. ജോൺ ബ്രിട്ടാസ് എംപി സർവകലാശാലയോട് കത്തിൽ ആവശ്യപ്പെട്ടു.

ALSO READ: ‘ജെ എൻ യുവിൽ മാധ്യമ പ്രവർത്തകർ ആക്രമിക്കപ്പെട്ട സംഭവത്തിൽ ഊർജിതമായ അന്വേഷണം നടത്തണം’: കേന്ദ്ര ആഭ്യന്തരമന്ത്രിക്ക് കത്തയച്ച് എ എ റഹീം എം പി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News