“ചോദ്യം മനസിൽ ഉണ്ടായാൽ പോരാ അത് ചോദിക്കണം” കൊല്ലത്ത് വാർത്താ സമ്മേളനത്തിനിടയിൽ കയർത്ത മാധ്യമപ്രവർത്തകർക്ക് കൃത്യമായ മറുപടി നൽകി മുഖ്യമന്ത്രി

pinarayi vijayan

കൊല്ലം ജില്ലയിൽ നടന്ന വാർത്താസമ്മേളനത്തിനിടെ മുഖ്യമന്ത്രിയോട് കയർത്ത് ചില മാധ്യമപ്രവർത്തകർ രം​ഗത്തെത്തി. വാർത്താസമ്മേളനം പൂർത്തിയാക്കി ഇറങ്ങിയ മുഖ്യമന്ത്രിയ്ക്കെതിരെയാണ് ചില മാധ്യമപ്രവർത്തകർ കയർത്ത് സംസാരിച്ചത്.

മുഖ്യമന്ത്രി കൈരളിക്കും ദേശാഭിമാനിക്കും മാത്രമാണ് മറുപടി നൽകുന്നതെന്നും, മറ്റ് മാധ്യമപ്രവർത്തകരെ അവഹേളിക്കുന്നുവെന്നും ആരോപണം ഉയർത്തികൊണ്ടാണ് മാധ്യമ പ്രവർത്തകർ ആക്രോശിച്ചത്. മുഖ്യമന്ത്രി വാർത്താ സമ്മേളനം അവസാനിപ്പിച്ച് എഴുന്നേറ്റ് നടക്കവെ ചില പ്രവർത്തകർ പിന്നാലെ ചോദ്യങ്ങളുമായി എത്തി പ്രകോപനപരമായ സാഹചര്യം സൃഷ്ടിക്കാൻ ശ്രമിക്കുകയായിരുന്നു.

Also read : “നിയമസഭയ്ക്കുള്ളിൽ എന്ത് കൊണ്ട് സംവാദത്തിന് പ്രതിപക്ഷം തയ്യാറായില്ല? ഇപ്പോഴെങ്കിലും തയ്യാറായതിൽ സന്തോഷം”: മുഖ്യമന്ത്രി പിണറായി വിജയൻ

കയർത്ത് സംസാരിക്കുന്നത് ശ്രദ്ധയിൽപെട്ടതോടെ അദ്ദേഹം പിന്നീട് തിരിച്ചെത്തി കൃത്യമായ മറുപടി നൽകുകയായിരുന്നു. ചോദ്യങ്ങൾ മനസ്സിൽ ഉണ്ടായാൽ മാത്രം പോരാ, അത് ചോദിക്കണമെന്നും അദ്ദേഹം പറഞ്ഞു. തനിക്കെതിരെ ഉയർന്ന ചോദ്യങ്ങൾക്ക് താൻ മറുപടി നൽകിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. വാർത്താസമ്മേളനത്തിന്റെ സമയം കഴിഞ്ഞതിനാലാണ് താൻ പോയതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. ഒപ്പം ചിലർ ബോധപൂർവ്വം തെറ്റിദ്ധരിപ്പിക്കാൻ ശ്രമിക്കുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News