
കൃഷി മന്ത്രിക്കൊപ്പം വാർത്താ സമ്മേളനത്തിൽ പങ്കെടുക്കാൻ കൃഷിവകുപ്പ് ഡയറക്ടർ ശ്രീറാം വെങ്കിട്ടരാമൻ എത്തിയത് നാടകീയ രംഗങ്ങൾക്ക് വഴിതെളിച്ചു. നിയമസഭയിലെ മീഡിയ റൂമിൽ നടന്ന വാർത്താസമ്മേളനത്തിനിടെ കൃഷിമന്ത്രി ടി. സിദ്ദിഖിന്റെ കൂടെ ശ്രീറാം വെങ്കിട്ടരാമൻ എത്തിയതാണ് മാധ്യമപ്രവർത്തകരുടെ പ്രതിഷേധത്തിനു വഴിതെളിച്ചത്.
മാധ്യമ പ്രവർതത്തകൻ കെ.എം. ബഷീറിന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ പ്രതിയായ ശ്രീറാം വെങ്കിട്ടരാമനെ വാർത്താ സമ്മേളന വേദിയിൽ ഒപ്പമിരുത്താൻ കഴിയില്ലെന്ന് മാധ്യമപ്രവർത്തകർ പ്രതിഷേധത്തിനിടെ വ്യക്തമാക്കി. ഇതോടെ കൃഷിവകുപ്പ് ഡയറക്ടർ കൂടിയായ ശ്രീറാം വെങ്കിട്ടരാമൻ വാർത്താസമ്മേളന വേദി ഉപേക്ഷിച്ചു പോവുകയായിരുന്നു.
Also Read: കുതിരാൻ തുരങ്കത്തിൽ അപകടം! ഒന്നിന് പിന്നാലെ ഒന്നായി അഞ്ച് വാഹനങ്ങൾ കൂട്ടിമുട്ടി
2019 ൽ ആണ് തിരുവനന്തപുരം നഗരമധ്യത്തിൽ ശ്രീറാം വെങ്കിട്ടരാമൻ ഓടിച്ചിരുന്ന കാര് ഇടിച്ച് മാധ്യമ പ്രവർത്തകനായ കെ.എം. ബഷീർ കൊല്ലപ്പെടുന്നത്. മദ്യത്തിന്റെ സ്വാധീനത്തിൽ ആയിരുന്നു ശ്രീറാം വെങ്കിട്ടരാമൻ വാഹനമോടിച്ചത് എന്ന ആരോപണം വ്യാപകമായി ഉയർന്നിരുന്നു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

