സുരേഷ് ഗോപിയുടെ ചിത്രത്തിനും സെന്‍സര്‍ ബോര്‍ഡ് കട്ട്; റിലീസ് അനിശ്ചിതത്വത്തിൽ

jsk-suresh-gopi

കേന്ദ്ര സഹമന്ത്രിയും ബി ജെ പി നേതാവുമായ സുരേഷ് ഗോപി എം പിയുടെ ചിത്രത്തിനും സെന്‍സര്‍ ബോര്‍ഡ് കട്ട്. ‘ജാനകി Vs സ്റ്റേറ്റ് ഓഫ് കേരള’ എന്ന സിനിമയുടെ പേര് മാറ്റണമെന്ന് സെന്‍സര്‍ ബോര്‍ഡ് ആവശ്യപ്പെട്ടു. ഇതോടെ ചിത്രത്തിന്റെ റിലീസ് അനിശ്ചിതത്വത്തിലായി.

ജാനകി എന്ന പേര് മാറ്റണമെന്നാണ് ബോര്‍ഡിന്റെ നിര്‍ദേശം. പേര് മാറ്റാന്‍ കഴിയില്ലെന്ന് നിർമാതാക്കള്‍ അറിയിച്ചു. ഇതോടെ സെന്‍സര്‍ ബോര്‍ഡ് പ്രദര്‍ശനാനുമതി നല്‍കിയില്ല. ജൂണ്‍ 27-നാണ് സിനിമയുടെ വേള്‍ഡ് വൈഡ് റിലീസ് തീരുമാനിച്ചിരുന്നത്. വിഷയത്തിൽ സുരേഷ് ഗോപി പ്രതികരിച്ചിട്ടില്ല.

Read Also: ‘മന്നത്ത്’ അനധികൃതമായി ഒന്നും നടക്കുന്നില്ല; ഷാരൂഖ് ഖാന്റെ വീട്ടിലെ പരിശോധനയിൽ വിശദീകരണവുമായി താരത്തിന്റെ മാനേജര്‍

ഹൈന്ദവ ദൈവത്തിന്റ പേരാണ് ജാനകിയെന്നും അത് മാറ്റണമെന്നുമാണ് സെന്‍സര്‍ ബോര്‍ഡിന്റെ നിര്‍ദേശം. വക്കീൽ വേഷത്തിലാണ് സുരേഷ് ഗോപി വരുന്നത്. കേന്ദ്ര സഹമന്ത്രി ആയതിന് ശേഷം ആദ്യമായി സുരേഷ് ഗോപി നായകനായി എത്തുന്ന ചിത്രം കൂടിയാണിത്. ദിവ്യ പിള്ള, ശ്രുതി രാമചന്ദ്രന്‍, അനുപമ പരമേശ്വരന്‍ എന്നിവരും സുരേഷ് ഗോപിയുടെ മകന്‍ മാധവ് സുരേഷും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News