
സുരേഷ് ഗോപി നായകനായ മലയാള സിനിമ ജാനകി v/s സ്റ്റേറ്റ് ഓഫ് കേരളയുടെ പ്രദർശനാനുമതി നൽകാത്ത സെൻസർ ബോർഡിന്റെ നടപടിക്കെതിരെ ഫെഫ്‌കയുടെ നേതൃത്വത്തിൽ ഇന്ന് ചലച്ചിത്രപ്രവർത്തകർ പ്രതിഷേധിക്കും. രാവിലെ പത്ത് മണിക്ക് ചിത്രാഞ്‌ജലിയിലെ റീജിയണൽ സെൻസർ ബോർഡ് ഓഫീസിൽ മുന്നിൽ പ്രതിഷേധം ആരംഭിക്കും. പ്രവീൺ നാരായണൻ സംവിധാനം ചെയ്‌ത ചിത്രത്തിന്റെ പേരിൽ നിന്ന് ജാനകിയും സിനിമയിലെ കഥാപാത്രത്തിന്റെ പേരും നീക്കണമെന്ന് മുംബൈയിലെ കേന്ദ്ര സെൻസർ ബോർഡ് നിർദേശിച്ചിരുന്നു. പ്രതിഷേധ പരിപാടിയിൽ യുവജന സാംസ്കാരിക സംഘടനകളും പങ്കാളിയാകും.
ALSO READ: എസ്എഫ്ഐ 18-ാം അഖിലേന്ത്യാ സമ്മേളനത്തിന് ഇന്ന് സമാപനം; മുഖ്യമന്ത്രി പൊതു സമ്മേളനം ഉദ്ഘാടനം ചെയ്യും
അതേസമയം സിനിമയ്ക്ക് പ്രദർശനാനുമതി നിഷേധിച്ചതിനെതിരെ നിർമ്മാതാക്കൾ സമർപ്പിച്ച ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. കഴിഞ്ഞ ദിവസം മുംബൈയിൽ ചേർന്ന റിവ്യൂ കമ്മറ്റിയുടെ തീരുമാനം കേന്ദ്ര സർക്കാർ അഭിഭാഷകൻ ഇന്ന് രേഖാമൂലം കോടതിയെ അറിയിക്കും. പ്രധാന കഥാപാത്രത്തിൻ്റെ പേര്, ദൈവത്തിൻ്റെ പേരാണ് എന്ന് ചൂണ്ടിക്കാട്ടിയാണ് സെൻസർ ബോർഡ് സിനിമയ്ക്ക് പ്രദർശനാനുമതി നിഷേധിച്ചത്. ജാനകി എന്ന പേര് മാറ്റിയാൽ മാത്രമേ സർട്ടിഫിക്കറ്റ് നൽകാനാവൂ എന്നാണ് സെൻസർ ബോർഡിൻ്റെ നിലപാട്. ജാനകി എന്ന പേരിന് എന്താണ് കുഴപ്പമെന്ന് കഴിഞ്ഞ ദിവസം ഹർജി പരിഗണിക്കവെ കോടതി ചോദിച്ചിരുന്നു. ജാനകി എന്നത് പൊതുവായി ഉപയോഗിക്കുന്ന പേരാണ്. നേരത്തെയും സമാന പേരുകളിൽ സിനിമകൾ ഇറങ്ങിയിട്ടുണ്ടല്ലോ എന്നും, അന്നൊന്നും ഇല്ലാത്ത പ്രശ്നം ഇപ്പോൾ എങ്ങനെ ഉണ്ടായി എന്നും കോടതി അന്ന് ആശ്ചര്യം പ്രകടിപ്പിക്കുകയും ചെയ്തു

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here