
യുവേഫ ചാമ്പ്യന്‍സ് ലീഗ് രണ്ടാം പാദ ക്വാര്‍ട്ടര്‍ ഫൈനലിനായുള്ള ആഴ്സണലിനെതിരെയുള്ള റയല്‍ മാഡ്രിഡിന്റെ തയ്യാറെടുപ്പിൽ ആശങ്ക. പരിശീലനത്തിനിടെ രണ്ട് താരങ്ങൾ അടികൂടിയതാണ് പ്രശ്നം. ഇത് ടീമിന്റെ കെട്ടുറപ്പിനെ ബാധിക്കാൻ ഇടയുണ്ട്.
കഴിഞ്ഞയാഴ്ചയിലെ ആദ്യ പാദത്തിൽ ആഴ്സണലിനോട് റയല്‍ മാഡ്രിഡ് ദയനീയമായ തോല്‍വി ഏറ്റുവാങ്ങിയിരുന്നു. എന്നാൽ, ഞായറാഴ്ച ലാലിഗയില്‍ അലാവേസിനെതിരെ അവര്‍ വിജയിച്ചു. പക്ഷേ കെലിയന്‍ എംബാപ്പെ ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായിരുന്നു. ഇതിനിടയിലാണ് പരിശീലന സെഷനില്‍ രണ്ട് റയല്‍ കളിക്കാര്‍ തമ്മില്‍ വാക്കേറ്റമുണ്ടായതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്.
ജൂഡ് ബെല്ലിങ്ഹാമും ഡിഫന്‍ഡര്‍ അന്റോണിയോ റൂഡിഗറുമാണ് പരിശീലനത്തിടെ അടികൂടിയത്. സഹകളിക്കാരും ഒഫീഷ്യലുകളും ഇരുവരെയും പിടിച്ചുമാറ്റുകയായിരുന്നു. നിര്‍ണായക മത്സരത്തിന് മുമ്പ് പരിശീലന ഗ്രൗണ്ടിലെ രണ്ട് കളിക്കാര്‍ തമ്മിലുള്ള തര്‍ക്കം ടീം ഐക്യത്തെക്കുറിച്ച് ആശങ്കകള്‍ ഉയര്‍ത്തി. റുഡിഗറിന്റെ ആക്രമണോത്സുക ടാക്കിള്‍ ആണ് തര്‍ക്കത്തിലേക്ക് നയിച്ചത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here