ജുഡീഷ്യറി ഇടപെടലുകള്‍; നെതന്യാഹു സര്‍ക്കാരിന്റെ ആദ്യ ബില്‍ അംഗീകരിച്ച് പാര്‍ലമെന്റ്

ഇസ്രായേലില്‍ ജുഡീഷ്യറി ഇടപെടലുകള്‍ മറികടക്കാനുള്ള നെതന്യാഹു സര്‍ക്കാരിന്റെ ആദ്യ ബില്‍ അംഗീകരിച്ച് പാര്‍ലമെന്റ്. ഹൃദയ ശാസ്ത്രക്രിയ കഴിഞ്ഞ് വിശ്രമത്തില്‍ തുടരുന്ന നെതന്യാഹു ബാക്കി ബില്ലുകള്‍ കൂടി വോട്ടിനിടുന്ന സമയത്ത് പാര്‍ലമെന്റില്‍ ഹാജരായേക്കും. അധികാര കസേരയില്‍ ഇരിപ്പുറപ്പിക്കാനുള്ള നെതന്യാഹുവിന്റെ നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധത്തിലാണ് ഇസ്രായേല്‍ ജനത.

Also Read: ടിപ്പു സുല്‍ത്താന്റെ മുഖത്ത് കരി തേച്ചു വികൃതമാക്കി, പോസ്റ്റര്‍ വിവാദത്തിനൊടുവില്‍ സിനിമ ഉപേക്ഷിച്ച് നിര്‍മ്മാതാവ്

ഇസ്രായേലില്‍ ജുഡീഷ്യറിയെ വരിഞ്ഞുമുറുക്കാനുള്ള ബെഞ്ചമിന്‍ നെതന്യാഹുവിന്റെ പാര്‍ലമെന്ററി ഇടപെടലുകള്‍ക്ക് സാക്ഷ്യം വഹിക്കുകയാണ് ഇസ്രായേല്‍ പാര്‍ലമെന്റായ കെനസെറ്റ്. സര്‍ക്കാര്‍ തീരുമാനങ്ങള്‍ യുക്തിരഹിതമെന്ന് തോന്നിയാല്‍ ഇടപെട്ട് റദ്ദാക്കാന്‍ ഇസ്രായേല്‍ സുപ്രീംകോടതിക്ക് അധികാരം നല്‍കുന്ന അനുഛേദം റദ്ദാക്കുന്നത് പാര്‍ലമെന്റംഗങ്ങള്‍ അംഗീകരിച്ചു കഴിഞ്ഞു. പൂജ്യത്തിനെതിരെ 64 വോട്ടുകള്‍ കൊണ്ടാണ് ആദ്യഭേദഗതി ജയിപ്പിച്ചെടുക്കുന്നത്.

Also Read: ഫോട്ടോഗ്രാഫറുടെ കൈപിടിച്ച് വെള്ളം കുടിച്ചു, ശേഷം കൈകഴുകി കൊടുത്ത്‌ ചിമ്പാൻസി; വൈറൽ വീഡിയോ

കേവല ഭൂരിപക്ഷം ഉപയോഗിച്ച് കോടതി വിധികള്‍ മറികടക്കാനുള്ള സര്‍ക്കാരിന്റെ അധികാരം ഉറപ്പിക്കുന്ന അനുഛേദവും പുതിയ ഭേദഗതികളുടെ ഭാഗമാണ്. നെതന്യാഹു നേരിടുന്ന അഴിമതിക്കേസുകളില്‍ കോടതിയില്‍ വാദങ്ങള്‍ തുടരുന്ന ഘട്ടത്തില്‍ കൂടിയാണ് കോടതിയുടെ അവകാശ കവര്‍ച്ച ലക്ഷ്യമിട്ടുള്ള നിയമ നിര്‍മാണം. ഭരണഘടനയില്ലാത്ത ഇസ്രായേല്‍ ഭരണകൂടം ആത്മപരിശോധന നടത്തുന്നത് ജുഡീഷ്യല്‍ വ്യവഹാരങ്ങള്‍ ഉപയോഗിച്ചാണ്. ജുഡീഷ്യല്‍ നിയമനങ്ങള്‍ സര്‍ക്കാര്‍ മുഖേന മാറ്റി തീര്‍ക്കാനും നെതന്യാഹു സര്‍ക്കാര്‍ ശ്രമം തുടരുന്നുണ്ട്. സര്‍ക്കാരിന്റെ പുതിയ ബില്ലും സര്‍ക്കാരിനെ സംരക്ഷിച്ച് കൊണ്ട് പാര്‍ലമെന്റില്‍ അരങ്ങേറുന്ന ചര്‍ച്ചകളും നെതന്യാഹുവിന് അധികാര കസേരയില്‍ ഇരിപ്പുറപ്പിക്കാന്‍ വേണ്ടിയുള്ള ഇടപെടലുകളാണ് എന്ന വിമര്‍ശനം ഉയര്‍ത്തുകയാണ് പ്രതിപക്ഷം. ഒപ്പം പലസ്തീനിലേക്ക് നടത്തുന്ന ആക്രമണങ്ങളില്‍ ജുഡീഷ്യറി യുദ്ധക്കുറ്റം ചുമത്തുമോ എന്ന് പേടിക്കുന്നുമുണ്ട് ബെഞ്ചമിന്‍ നെതന്യാഹു.

ഹൃദയ ശസ്ത്രക്രിയ കഴിഞ്ഞ് വിശ്രമത്തില്‍ തുടരുന്ന നെതന്യാഹു വരുംദിവസങ്ങളില്‍ ബാക്കി ബില്ലുകള്‍ പാര്‍ലമെന്റില്‍ വോട്ടിനിടുന്ന സമയത്ത് ഹാജരായേക്കും. അതേസമയം തന്നെ ശക്തമായ പ്രതിഷേധം തെരുവില്‍ അണിനിരത്തി സര്‍ക്കാരിനെ താഴെയിറക്കാനുള്ള തയ്യാറെടുപ്പിലാണ് ഇസ്രായേല്‍ ജനത.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News