ജുഡീഷ്യറി എനിക്ക് വിശുദ്ധ പശു : ക്ഷോഭിച്ച് ഗവർണർ

പ്രിയ വര്‍ഗിസിന്റെ നിയമനവുമായി ബന്ധപ്പെട്ട കോടതിവിധിയെക്കുറിച്ച് വിശദീരിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ജുഡീഷ്യറി എനിക്ക് വിശുദ്ധ പശുവിനെപ്പോലെയാണെന്നും കോടതിവിധി ഞാന്‍ ചര്‍ച്ചചെയ്യില്ലെന്നും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.

Also Read : ഒരു മാസം ചോറ് കഴിക്കാതിരുന്നാൽ എന്ത് സംഭവിക്കും?

താന്‍ സന്തുഷ്ടനാണോ എന്നത് കാര്യമല്ല കോടതികള്‍ വിശുദ്ദ പശുവാണെന്നും വിവാദങ്ങള്‍ക്ക് അതീതമാണെന്നുമായിരുന്നു ഗവര്‍ണറുടെ പ്രതികരണം. തന്നെ വലിച്ചിഴച്ച് വിവാദങ്ങള്‍ ഉണ്ടാക്കാന്‍ ശ്രമിക്കരുത്. തന്റെത് വ്യക്തിപരമായ അഭിപ്രായമാണെന്നും ഹൈക്കോടതി വിധിയെ മാനിക്കുന്നുവെന്നും ഗവര്‍ണര്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here