
ഈ വർഷത്തെ ഫിഫ ലോകകപ്പിലെ ആദ്യ ഗോൾ നേടി ചരിത്രത്തിൽ ഇടം പിടിച്ചിരിക്കുകയാണ് മെക്സിക്കോയുടെ വിങ്ങർ ജൂലിയൻ ക്വിനോൺ. ഉത്ഘാടന മത്സരത്തിന്റെ ഒൻപതാം മിനുട്ടിൽ ദക്ഷിണാഫ്രിക്കൻ താരത്തിന്റെ പിഴവിൽ നിന്നാണ് സൗദി പ്രൊ ലീഗിൽ അൽ-ഖാദിസിയ്യക്ക് വേണ്ടി കളിക്കുന്ന 29 കാരൻ ടൂർണമെന്റിലെ ആദ്യ ഗോൾ കുറിച്ചത്.
തുടരെ തുടരെ ഉള്ള മെക്സിക്കൻ ആക്രമണങ്ങളുടെ ഇടയിൽ സമ്മർദ്ദത്തിലായ ദക്ഷിണാഫ്രിക്കൻ ഗോളി കൈമാറിയ പന്ത് നിയന്ത്രിക്കാനാകാതെ ടീമിന്റെ പ്രതിരോധ താരം എറിക് ലിറ സ്‌ഫെഫെലോ സിത്തോൾ പതറി. അവസരം മുതലാക്കി കുതിച്ചെത്തി പന്ത് തട്ടിയെടുത്ത മെക്സിക്കൻ താരം അഡിഡാസ് ട്രിയോണ്ടയിൽ നിന്നും പന്ത് ലഭിച്ച ക്വിനോൺസ് ബോക്സിനുള്ളിൽ നിന്ന് തൊടുത്ത ഒരു മികച്ച ഷോട്ടിലൂടെ ടൂർണമെന്റിലെ തന്നെ ആദ്യ ഗോൾ പിറന്നു.
സൗദിയിൽ മികച്ച ഫോമിൽ കളിക്കുന്ന ക്വിനോൺ മെക്സിക്കൻ ആരാധകരുടെ പൊന്നോമന ആകുന്നത് ഇത് ആദ്യമായല്ല. കൊളമ്പിയയിൽ ജനിച്ചു വളർന്നു ആരാജ്യത്തെ അണ്ടർ 20 ടീമിൽ കളിച്ച താരം മെക്സികോയെ പ്രതിനിധീകരിക്കാൻ തീരുമാനിച്ചപ്പോൾ തന്നെ രാജ്യത്തെ ആരാധകരുടെ പൊന്നോമന ആയി മാറിയിരുന്നു. ടൂർണമെന്റിൽ ഇനിയുള്ള മത്സരങ്ങളിലും താരം മെക്സിക്കോയുടെ ആക്രമണത്തിന്റെ ചുക്കാൻ പിടിക്കും എന്നത് തീർച്ചയാണ്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

