
പരിശീലന പറക്കലിനിടെ വിമാനത്തിൽ നിന്ന് പുറത്തേക്ക് ചാടിയ പൈലറ്റ് മരിച്ചു. അർജന്റീനയിലെ ടോളിഡോയിലാണ് സംഭവം നടന്നത്. ഫ്ലൈറ്റ് ഇൻസ്ട്രക്ടറായ ലിയാൻഡ്രോ ആൻഡ്രേസ് ബെർട്ടാസോ ആണ് മരിച്ചത്. പിന്നാലെ വിമാനത്തിലുണ്ടായ 22 കാരിയായ റൊസാരിയോ വിമാനം സുരക്ഷിതമായി നിലത്തിറക്കി. ഇതുവഴി വൻ ദുരന്തമാണ് ഒഴിവായത്.
‘സെസ്ന 150’ എന്ന ചെറുവിമാനത്തിൽ റൊസാരിയോയ്ക്കൊപ്പം പരിശീലനം നടത്തുന്നതിനിടെയായിരുന്നു സംഭവം . റൊസാരിയുടെ മൊഴി പ്രകാരം ബെർട്ടാസോ ഹെഡ്‌സെറ്റും സീറ്റ് ബെൽറ്റും അഴിച്ചുമാറ്റിയതിന് ശേഷം “ഇനി എങ്ങനെ വിമാനം പറത്തണമെന്ന് നിനക്കറിയാം, യാത്ര തുടരുക” എന്ന് മാത്രം പറഞ്ഞ് വാതിൽ തുറന്ന് പുറത്തേക്ക് ചാടുകയായിരുന്നു. മണിക്കൂറിൽ 200 കിലോമീറ്റർ വേഗതിലാണ് വിമാനം സഞ്ചരിച്ചത്. പൈലറ്റിന്റെ ഈ പ്രവൃത്തി ഞെട്ടിക്കുന്നതാണെന്നും ഫ്ലൈയിങ് സ്കൂൾ അധികൃതർ പറഞ്ഞു.
ALSO READ :ഇറാനും പിന്തുണയുമായി ജോർജിയ മെലോണിയ് ; വിമർശനവുമായി ട്രംപ്
മരണത്തിന് തൊട്ട് മുൻപ് ബെർട്ടാസോ മറ്റൊരു വിദ്യാർത്ഥിയോടൊപ്പം വിമാനം പറത്തിയിരുന്നുവെന്നും യാതൊരു തരത്തിലുള്ള മാനസികമായി പ്രശ്നങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്നും അധികൃതർ വ്യക്തമാക്കി. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഫ്ലൈറ്റ് ഇൻസ്ട്രക്ടർ മേഖലയിൽ ഏറെ കാലത്തെ പരിചയസമ്പത്തുള്ള ആളായിരുന്നു ലിയാൻഡ്രോ ആൻഡ്രേസ് ബെർട്ടാസോ.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

