ജൂനിയർ ഡിപ്ലോമ ഇൻ കോ – ഓപ്പറേഷൻ: ഏപ്രിൽ 18 വരെ അപേക്ഷിക്കാം

Junior Diploma in Co-operation Applications

സംസ്ഥാന സഹകരണ യൂണിയൻ നടത്തുന്ന ജൂനിയർ ഡിപ്ലോമ ഇൻ കോ – ഓപ്പറേഷൻ കോഴ്‌സിലേക്ക് വിദ്യാർത്ഥികൾക്ക് ഇപ്പോൾ അപേക്ഷ സമർപ്പിക്കാം. പത്ത് മാസമാണ് കോഴ്സിന്റെ കാലാവധി. സഹകരണവകുപ്പുകളിലേക്കും സ്ഥാപനങ്ങളിലേക്കും ജൂനിയർ ക്ലർക്കുമുതലുള്ള തസ്തികയിലേക്കുള്ള നിയമനങ്ങൾക്ക് ഈ കോഴ്സ് ആവശ്യമാണ്. ഓൺലൈൻ ആയാണ് കോഴ്സിന് അപേക്ഷ സമർപ്പിക്കേണ്ടത്. ഏപ്രിൽ 18 വരെയാണ് അപേക്ഷ സമർപ്പിക്കാൻ കഴിയുക.

Also read: ഉദ്യോ​ഗാർഥികളെ ഇതിലെ ഇതിലെ; റെയിൽവേ ഒഴിവുകൾ പ്രഖ്യാപിച്ചു, ഉടൻ തന്നെ അപേക്ഷിക്കൂ

എസ്‌എസ്എൽസി/ തത്തുല്യ പരീക്ഷ പാസായവർക്ക് ഈ കോഴ്‌സിലേക്ക് അപേക്ഷിക്കാം. പരീക്ഷ ഗ്രേഡിങ്‌ രീതിയിലാണെങ്കിൽ ഡി പ്ലസ് ഗ്രേഡെങ്കിലും ലഭിച്ചവർക്കാണ് അവസരം. ജനറൽ വിഭാഗത്തിലുള്ള അപേക്ഷകർ 16നും 40 വയസ്സിനും ഇടയിലുള്ളവരായിരിക്കണം. പട്ടികവിഭാഗക്കാർക്കും പിന്നാക്കക്കാർക്കും ഉയർന്ന പ്രായപരിധിയിൽ ഇളവ് ലഭിക്കും. പഠന കാലയളവ് ജൂൺ ഒന്നു മുതൽ 2027 മാർച്ച് 31 വരെയാണ്. കോഴ്സ് ഫീസ് (പരീക്ഷാഫീസ്, ടെക്സ്റ്റ് ബുക്കുകൾ, കോഷൻ ഡിപ്പോസിറ്റ് ഉൾപ്പെടെ) 20,185 രൂപയാണ്. കൂടുതൽ വിവരങ്ങൾക്ക് www.scu. kerala.gov.in എന്ന വെബ് സൈറ്റ് സന്ദർശിക്കക്കവുന്നതാണ്. ഫോൺ: -0471–2320420, 2331072, ഇ–മെയിൽ: scukerala@gmail.com.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News