
വഞ്ചിയൂരിൽ ജൂനിയർ അഭിഭാഷകയെ മർദ്ദിച്ച സംഭവത്തിലെ പ്രതി അഡ്വ. ബെയ്ലിൻ ദാസ് പിടിയിലായി. സ്റ്റേഷൻ കടവിൽ നിന്നാണ് ഇയാളെ പിടികൂടിയത്. തുമ്പ പൊലീസാണ് ഇയാളെ പിടികൂടിയത്. പ്രതിയെ വഞ്ചിയൂർ പൊലീസിന് കൈമാറും. സംഭവത്തിൽ ബെയ്ലിൻ ദാസ് ഇന്ന് മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചിരുന്നു. തിരുവനന്തപുരം വഞ്ചിയൂർ ജില്ലാ സെഷൻസ് കോടതിയിലാണ് ജാമ്യാപേക്ഷ നൽകിയത്. ഇത് പരിഗണിക്കാനിരിക്കെയാണ് പിടിയിലായത്.
സംഭവത്തിന് പിന്നാലെ പ്രതി ഒളിവിൽ പോയ പ്രതിക്കായി പൊലീസ് വലവിരിച്ചിരുന്നു. സ്ത്രീത്വത്തെ അപമാനിക്കല്‍, ശാരീരിക ഉപദ്രവം തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് ഇയാൾക്കെതിരെ കേസെടുത്തിരിക്കുന്നത്. സംഭവം വളരെ ഗൗരവതരമെന്നും കുറ്റവാളിയെ ഉടൻ പിടികൂടുമെന്നും നിയമ മന്ത്രി പി രാജീവ് ഇന്നലെ മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. മർദ്ദനത്തിനിരയായ അഭിഭാഷകയെ വഞ്ചിയൂരിൽ സന്ദർശിച്ച ശേഷമായിരുന്നു പ്രതിയെ ഉടൻ പിടികൂടുമെന്ന് മന്ത്രി വാക്കുനൽകിയത്.
ALSO READ; അഭിഭാഷകയെ മർദ്ദിച്ച കേസിലെ പ്രതി ബെയിലിൻ ദാസ് സജീവ കോൺഗ്രസ് പ്രവർത്തകൻ
സംഭവത്തിന് പിന്നാലെ ബെയ്‌ലിൻ ദാസിനെ ബാർ കൗൺസിലും ബാർ അസോസിയേഷനും സസ്പെൻഡ് ചെയ്തിരുന്നു. വിശദമായ അന്വേഷണം നടത്തുമെന്നും പ്രതിയായ അഭിഭാഷകനോട് വിശദീകരണം ചോദിക്കുമെന്നും ബാർ കൗൺസിൽ അറിയിച്ചിരുന്നു. കുറ്റക്കാരനെന്ന് കണ്ടെത്തിയാൽ കർശന നടപടി സ്വീകരിക്കുമെന്നും ബാർ കൗൺസിൽ വ്യക്തമാക്കിയിരുന്നു.
അതേസമയം, ബെയിലിൻ ദാസ് സജീവ കോൺഗ്രസ് പ്രവർത്തകനാണെന്ന് തെളിഞ്ഞിരുന്നു. കോൺഗ്രസ് ആണ് തന്റെ കുടുംബം എന്ന് ബെയിലിൻ തന്നെ പറയുന്ന വീഡിയോയാണ് പുറത്തായിരുന്നു. അഭിഭാഷകയെ മർദ്ദിച്ച കേസിലെ പ്രതി ബെയ്ലിൻ ദാസ് ഇടതുപക്ഷ പ്രവർത്തകനാണെന്ന് വ്യാപകമായി പ്രചരിപ്പിക്കാൻ ശ്രമം നടന്നിരുന്നു. എന്നാൽ താൻ അടിയുറച്ച കോൺഗ്രസുകാരനാണെന്ന് ബെയിലിൻ തന്നെ പറയുന്ന വീഡിയോ ആണ് ഇപ്പോൾ പുറത്തായത്. സിപിഐയിൽ കുറച്ച് കാലം പ്രവർത്തിച്ചിരുന്ന ഇയാൾ 2020ലാണ് കോൺഗ്രസിൽ എത്തിയത്. കോൺഗ്രസ് തന്റെ കുടുംബം ആണെന്നും കോൺഗ്രസിലേക്ക് തിരിച്ചെത്തിയെന്നും ബെയിലിൻ പറയുന്ന പഴയ വീഡിയോയാണ് ഇപ്പോൾ പുറത്തുവന്നത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here