ജസ്റ്റിസ്‌ ബി ആർ ഗവായി ഇന്ത്യയുടെ അടുത്ത ചീഫ് ജസ്റ്റിസ്‌: നിയമനം സംബന്ധിച്ച് വിജ്ഞാപനം ഇറക്കി രാഷ്ട്രപതി ദ്രൗപദി മുർമു

Justice B R Gavai

ജസ്റ്റിസ് ബി ആർ ഗവായ് 52-ാം സുപ്രീംകോടതി ചീഫ് ജസ്റ്റിസ്. രാഷ്ട്രപതി ദ്രൗപദി മുർമു ജസ്റ്റിസ്‌ ബി ആർ ഗവായിയെ ചീഫ് ജസ്റ്റിസ്സായി നിയമിച്ച് വിജ്ഞാപനം ഇറക്കി. ജസ്റ്റിസ് സഞ്ജീവ് ഖന്ന വിരമിക്കുന്ന ഒഴിവിലാണ് നിയമനം. സത്യപ്രതിജ്ഞ മെയ്‌ 14 ന്.

ബോംബെ ഹൈക്കോടതിയിലെ മുൻ ജഡ്ജിയായ ഗവായ് നാഗ്പൂരിലെ മഹാരാഷ്ട്ര നാഷണൽ ലോ യൂണിവേഴ്സിറ്റി ചാൻസലറാണ്‌. നാഷണൽ ലീഗൽ സർവീസസ് അതോറിറ്റിയുടെ എക്സ് ഒഫീഷ്യോ എക്സിക്യൂട്ടീവ് ചെയർമാനുമാണ്.

Also Read: തമിഴ്നാട്ടിൽ നിന്നും ‘കോളനി’ പുറത്താകും; ഔദ്യോഗിക രേഖകളിൽ നിന്നും വാക്ക് നീക്കം ചെയ്യാൻ നടപടിയെടുക്കുമെന്ന് എം കെ സ്റ്റാലിൻ

നാഗ്പൂർ മുനിസിപ്പൽ കോർപ്പറേഷൻ , അമരാവതി മുനിസിപ്പൽ കോർപ്പറേഷൻ, അമരാവതി സർവകലാശാല എന്നിവയുടെ സ്റ്റാൻഡിംഗ് കൗൺസിലായിരുന്നു അദ്ദേഹം. 1992 ആഗസ്‌ത്‌ മുതൽ 1993 ജൂലൈ വരെ ബോംബെ ഹൈക്കോടതിയിലെ നാഗ്പൂർ ബെഞ്ചിൽ അസിസ്റ്റന്റ് ഗവൺമെന്റ് പ്ലീഡറായും അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടറായും സേവനമനുഷ്‌ഠിച്ചു. പിന്നീട്, 2000 ജനുവരി 17 ന് നാഗ്പൂർ ബെഞ്ചിൽ ഗവൺമെന്റ് പ്ലീഡറായും പബ്ലിക് പ്രോസിക്യൂട്ടറായും നിയമിതനായി. 2003 നവംബർ 14 ന്ബി ആർ ഗവായിയെ ഹൈക്കോടതിയിലെ അഡീഷണൽ ജഡ്ജിയായി.2019 ലാണ്‌ ഗവായിയെ സുപ്രീംകോടതി ജഡ്‌ജിയായി നിയമിക്കുന്നത്‌.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist
Ad-for-Kairali

Latest News