‘വെടിക്കെട്ട് അപകടത്തിൻ്റെ വ്യാപ്തി വളരെ കൂടുതൽ, വിദഗ്ധരുടെ അഭിപ്രായം തേടും’; ജസ്റ്റിസ് സി എന്‍ രാമചന്ദ്രന്‍ നായര്‍

തൃശൂർ വെടിക്കെട്ട് അപകടത്തിൻ്റെ വ്യാപ്തി വളരെ കൂടുതലാണെന്ന് പ്രതികരിച്ച് ജസ്റ്റിസ് സി എന്‍ രാമചന്ദ്രന്‍ നായര്‍. വിദഗ്ധരുടെ അഭിപ്രായമെടുക്കേണ്ടി വരുമെന്ന് അദ്ദേഹം പറഞ്ഞു. ഇനി എന്തൊക്കെ മുൻകരുതൽ എടുക്കണം എന്നതിൽ ശുപാർശ കൊടുക്കണം. വെടിക്കെട്ടിന്റെ പാറ്റേൺ മാറ്റാൻ ശുപാർശ കൊടുക്കും. വെടിക്കെട്ട് വർണ്ണാഭമായ ഉത്സവത്തിന്റെ ഭാഗമാണ്. വെടിക്കെട്ട് തടയാനാളല്ലെന്ന് അദ്ദേഹം പറഞ്ഞു.

അപകടം നടന്ന സ്ഥലം കാണുന്നതായിരിക്കും. നടത്തിപ്പുകാരെയും കണ്ട് സമഗ്രമായി വിഷയത്തെക്കുറിച്ച് പഠിക്കുമെന്ന് അദ്ദേഹം പറഞ്ഞു. അപകടത്തിന്റെ കാരണത്തെക്കുറിച്ച് അറിയില്ല. വെടിക്കെട്ട് നിർത്തലാക്കാൻ പറയുന്നത് ശരിയല്ലെന്നും വലിയൊരു തൊഴിൽ മേഖലയാണെന്നും അദ്ദേഹം പറഞ്ഞു.

ALSO READ: പ്രണയാഭ്യർത്ഥന നിരസിച്ചു; 27 കാരന്റെ കൈകാലുകൾ കെട്ടിയിട്ട് കത്തിച്ചുകൊന്നു, യുവതി പിടിയിൽ

ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്ന് വീഴ്ച ഉണ്ടായോ എന്ന് പരിശോധിക്കും.
അപകടരഹിതമായി തൃശൂർ തന്നെ എത്രയോ കാലം വെടിക്കെട്ട് നടന്നു.
സർക്കാരിന്റെ നിബന്ധനക‍ള്‍ക്ക് അനുസരിച്ച് അന്വേഷണം നടത്തുമെന്ന് അദ്ദേഹം പറഞ്ഞു. അതേസമയം, വെടിക്കെട്ട് അപകടത്തിന് പിന്നാലെ ജുഡീഷ്യൽ അന്വേഷണം സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്. ജസ്റ്റിസ് സിഎൻ രാമചന്ദ്രനാണ് അധ്യക്ഷൻ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News