വാഹനമോടിക്കുന്നവരുടെ ശ്രദ്ധക്ക്; മനുഷ്യൻ്റെ മര്യാദയാണ് നിയമം : ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ

വാഹനമോടിക്കുന്നവർ ചുറ്റുമുള്ള മറ്റുള്ളവരെക്കൂടി പരിഗണിക്കണമെന്ന് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ. വാഹനം ഓടിക്കുമ്പോൾ പലപ്പോഴും ആളുകൾ മര്യാദ മറക്കുന്നു. മനുഷ്യന്‍റെ മര്യാദയാണ് നിയമമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

കൊച്ചിന്‍ ഷിപ്പ്‍യാർഡിന്‍റെ സഹകരണത്തോടെ മോട്ടോർ വാഹന വകുപ്പ് നടപ്പാക്കുന്ന ‘താങ്ക്സ്, സോറി, പ്ലീസ്’ ക്യാമ്പയിൻ്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു ജസ്റ്റിസ് ദേവൻ ചന്ദ്രൻ. കളമശ്ശേരി രാജഗിരി സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ചലച്ചിത്രതാരം മഞ്ജു വാര്യർ മുഖ്യാതിഥിയായി.ക്യാമ്പയിൻ്റെ  ലോഗോ  ജസ്റ്റിസ് ദേവൻ രാമചന്ദ്രനും മഞ്ജു വാര്യരും ചേർന്ന് പ്രകാശനം ചെയ്തു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here