ജസ്റ്റിസ് എം ഫാത്തിമ ബീവി അന്തരിച്ചു; സുപ്രീം കോടതിയിലെ ആദ്യ വനിത ജഡ്‌ജിയായിരുന്നു

ജസ്റ്റിസ് എം ഫാത്തിമ ബീവി അന്തരിച്ചു. സുപ്രീം കോടതിയിലെ ആദ്യ വനിത ജഡ്‌ജിയായിരുന്നു. തമിഴ്നാട് മുൻ ഗവർണർ ആയിരുന്നു. കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. പിന്നാക്ക വിഭാഗം കമ്മീഷന്റെ ആദ്യ അധ്യക്ഷയാണ്. മൃതദേഹം ജന്മനാടായ പത്തനംതിട്ടയിലേക്ക് കൊണ്ട് പോകും. പ്രഥമ കേന്ദ്ര മനുഷ്യാവകാശ കമ്മീഷൻ അംഗം ആയിരുന്നു. രാജ്യത്തെ ആദ്യ മുസ്‌ലിം വനിതാ ഗവർണറും ഫാത്തിമ ബീവിയായിരുന്നു. 3 ദിവസമായി കൊല്ലത്ത് ചികിത്സയിൽ ആയിരുന്ന ഫാത്തിമ ബീവിയുടെ മൃതദേഹം മൂന്ന് മണിയോടെ പത്തനംതിട്ടയിൽ എത്തിക്കും.

ALSO READ: അബദ്ധവശാൽ ചെയ്‌തതാണ്, ആ വീഡിയോയിലെ പെരുമാറ്റത്തിന് ക്ഷമ ചോദിക്കുന്നു; വിവാദത്തിന് മറുപടി നൽകി സാനിയ ഇയ്യപ്പൻ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News