സ്വവർഗ വിവാഹ വിധിക്കെതിരായ ഹർജികൾ പരിഗണിക്കുന്ന അഞ്ചംഗ ബെഞ്ചിൽ നിന്ന് പിന്മാറി ജസ്റ്റിസ്‌ സഞ്ജീവ് ഖന്ന

സ്വവർഗ വിവാഹ വിധിക്കെതിരായ ഹർജികൾ പരിഗണിക്കുന്നതിൽ നിന്ന് ജസ്റ്റിസ്‌ സഞ്ജീവ് ഖന്ന പിന്മാറി. വ്യക്തിപരമായ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് പിന്മാറ്റം. ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് അധ്യക്ഷനായ അഞ്ചംഗ ബെഞ്ചിൽ നിന്നാണ് പിൻമാറിയത്. പുതിയ ബെഞ്ച് രൂപീകരിച്ച ശേഷം മാത്രമേ ഇനി ഹർജികൾ സുപ്രീംകോടതി പരിഗണിക്കുക. ചീഫ് ജസ്റ്റിസിനു പുറമെ ജസ്റ്റിസുമാരായ ഹിമ കോഹ്‌ലി, ബിവി നാഗരത്‌ന, പിഎസ് നരസിംഹ എന്നിവരാണ് ബെഞ്ചിലെ മറ്റ് അംഗങ്ങൾ.

Also Read; ‘അനർഹമായി ആരും ഒന്നും നേടിയിട്ടില്ല’ ; ജാതി, സമുദായ പ്രാതിനിധ്യത്തെക്കുറിച്ചുള്ള രാധാകൃഷ്‌ണന്‍റെ മറുപടി ചൂണ്ടിക്കാട്ടി കെടി ജലീല്‍

സ്വവർഗാനുരാഗികളുടെ നിയമപരമായ അംഗീകാരം പുനഃപരിശോധിക്കണമെന്നും ആവശ്യപ്പെട്ട് 13 ഹർജികളാണ് സുപ്രീം കോടതിയിൽ ഉള്ളത്. തുറന്ന കോടതിയിൽ വാദം കേൾക്കണമെന്ന ആവശ്യം സുപ്രീംകോടതി കഴിഞ്ഞ ദിവസം നിരസിച്ചിരുന്നു.

Also Read; ‘ഒരു അന്ധവിശ്വാസി കെപിസിസി പ്രസിഡന്റായിരിക്കുന്നത് നാണക്കേട് അല്ലേ?’; കോൺഗ്രസിനെ വിമർശിച്ച് ഡി കെ മുരളി എംഎൽഎ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel

Latest News