
ദില്ലി ഹൈക്കോടതി ജഡ്ജി യശ്വന്ത് വർമയുടെ വസതിക്ക് സമീപത്ത് നോട്ടുകൾ കത്തിക്കരിഞ്ഞ നിലയിൽ ലഭിച്ചതായി ശുചീകരണ തൊഴിലാളികളുടെ വെളിപ്പെടുത്തൽ. അഞ്ചുദിവസം മുന്നേ കത്തിക്കരിഞ്ഞ അഞ്ഞൂറിന്റെ നോട്ടുകൾ കണ്ടതായാണ് തൊഴിലാളികളുടെ പ്രതികരണം. അതേസമയം തന്റെ വസതിയിൽ കണ്ടെത്തിയ നോട്ടുകൾ തന്റേതല്ല എന്ന ആരോപണവുമായി യശ്വന്ത് ശർമ രംഗത്ത് വന്നതോടെ സംഭവത്തിൽ ദുരൂഹതയേറുന്നു.
ദില്ലി ഹൈക്കോടതി ജഡ്ജി യശ്വന്ത് ശർമയുടെ വീട്ടിൽ നിന്നും കണ്ടെടുത്ത കണക്കിൽപെടാത്ത പണക്കെട്ടുകൾ സംബന്ധിച്ച കൂടുതൽ തെളിവുകളാണ് പുറത്തുവരുന്നത്. കണ്ടെത്തിയ പണം തന്റേതല്ല എന്ന ജഡ്ജിയുടെ ആരോപണങ്ങളെ തള്ളിക്കൊണ്ടാണ് വസതിയുടെ പരിസരത്തു നിന്നും കത്തിക്കരിഞ്ഞ നോട്ട് കഷണങ്ങൾ കണ്ടതായി ശുചീകരണ തൊഴിലാളികൾ വെളിപ്പെടുത്തിയത്. വീടിന്റെ പരിസരത്തുനിന്ന് ഇവ കണ്ടെത്തിയതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.
അതേസമയം ദില്ലിയിലെ ഫയർഫോഴ്സ് മേധാവിയുടെ വസതിയിൽ എത്തിയ സുപ്രീംകോടതി ഉദ്യോഗസ്ഥർ വിവരങ്ങൾ തേടി. അതേസമയം സുപ്രീംകോടതി പുറത്ത് വിട്ട ആഭ്യന്തര അന്വേഷണ റിപ്പോർട്ടിലും കത്തിക്കരിഞ്ഞ നോട്ടുകൾ സംബന്ധിച്ച തെളിവുകൾ ലഭിച്ചിരുന്നു. വിഷയം ഗൗരവമുള്ളതാണെന്നും വിശദമായ അന്വേഷണം നടത്തണമെന്നും ദില്ലി ഹൈക്കോടതി ചീഫ് ജസ്റ്റിസ് റിപ്പോർട്ടിൽ ചൂണ്ടിക്കാണിച്ചു.
സംഭവത്തിൽ അന്വേഷണത്തിനായി മൂന്നംഗ സമിതിയെ സുപ്രീംകോടതി നിയോഗിച്ചിട്ടുണ്ട്. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ യശ്വന്ത് വർമ്മയെ ജുഡീഷ്യൽ ജോലിയിൽ നിന്നും വിലക്കി. മൂന്നംഗ സമിതിയുടെ അന്വേഷണം റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ആയിരിക്കും തുടർനടപടി. അതേസമയം നീതിന്യായ വ്യവസ്ഥയുടെ ഉന്നതപദവിയിലുള്ളവർക്കെതിരായ അഴിമതി ആരോപണങ്ങൾ ജുഡീഷ്യറിയുടെ സുതാര്യതയെ തകർക്കുന്നതാണെന്ന് വിമർശനവും ശക്തമാണ്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here