
വസതിയിൽ പണം കണ്ടെത്തിയ സംഭവത്തിൽ നിയമോപദേശം തേടി ജസ്റ്റിസ് യശ്വന്ത് വർമ്മ. കഴിഞ്ഞദിവസം രാത്രിയാണ് മുതിർന്ന അഭിഭാഷകരായ സിദ്ധാർത്ഥ് അഗർവാൾ , അരുന്ധതി കട്ജു തുടങ്ങി ഏഴ് അംഗ അഭിഭാഷക സംഘവുമായി യശ്വന്ത് വർമ്മ വസതിയിൽ വച്ച് കൂടിക്കാഴ്ച നടത്തിയത്.
സുപ്രീം കോടതി ആഭ്യന്തര അന്വേഷണ സമിതിക്ക് മുമ്പാകെ ഹാജരാകുന്നതിന് മുന്നോടിയായാണ് കൂടിക്കാഴ്ച . അന്വേഷണത്തിന്റെ ഭാഗമായി ദില്ലി ഡപ്യൂട്ടി കമ്മിഷണർ ദേവേഷ് കുമാർ മഹാലയുടെ നേതൃത്വത്തിലുള്ള സംഘവും ഇന്നലെ വസതിയിൽ എത്തി. സംഭവ സമയത്തുണ്ടായിരുന്ന ജീവനക്കാരുടെ മൊഴിയും പോലീസ് രേഖപ്പെടുത്തി.
സുപ്രീം കോടതി ആഭ്യന്തര അന്വേഷണ സമിതിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ആയിരിക്കും യശ്വന്ത് വർമ്മ ക്കെതിരെയുള്ള നടപടികൾ സ്വീകരിക്കുക. അതേസമയം വിഷയം ചർച്ച ചെയ്യാൻ ബാർ അസോസിയേഷൻ പ്രതിനിധികൾ ഇന്ന് ദില്ലിയിൽ യോഗം ചേരും. യോഗത്തിൽ കേരള ഹൈക്കോടതി ബാർ അസോസിയേഷൻ പ്രസിഡന്റ് യസ്വന്ത് ഷേണായി പങ്കെടുക്കും.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here