‘ഹരിയാന ബിജെപി’ പാകിസ്ഥാൻ സന്ദർശിക്കാൻ അതിർത്തിയിൽ പട്ടാളക്കാരോട് സ്വയം പരിചയപ്പെടുത്തി, ചാരവ‍ൃത്തിക്ക് പിടിയിലായ യൂട്യൂബർ ജ്യോതി മൽഹോത്ര: വീഡിയോ

jyoti-malhotra-Espionage-case

2025 മെയ് 17 ന് യൂട്വൂബ് ഇൻഫ്ലുവൻസറായ ജ്യോതി മൽഹോത്ര ചാരവൃത്തിക്ക് അറസ്റ്റ് ചെയ്യപ്പെട്ടിരുന്നു. ട്രാവൽ ബ്ലോ​ഗറായ ജ്യോതി മൽഹോത്രക്ക് യൂട്യൂബിൽ 392 K സബ്സ്ക്രൈബേർസും ഉണ്ട്. ചാരവൃത്തിക്ക് പിടിയിലായതിനു ശേഷം ജ്യോതി മൽഹോത്രയുടെ ട്രാവൽ വിത്ത് ജോ എന്ന ചാനലിലെ പാകിസ്ഥാൻ സന്ദർശിക്കുന്ന വീഡിയോയാണ് ഇപ്പോൾ വൈറൽ.

ഇന്ത്യൻ ​ഗേൾ ഇൻ പാകിസ്ഥാൻ എന്ന പേരിൽ പങ്കുവെച്ചിരിക്കുന്ന വീഡിയോയിൽ, അതിർത്തി കടക്കാൻ നേരം പാസ്പോർട്ട് പരിശോധിക്കുന്ന പട്ടാളക്കാരനോട് ഹരിയാനാ ബിജെപി ടീം എന്നാണ് ജ്യോതി മൽഹോത്ര പരിചയപ്പെടുത്തുന്നത്. പാകിസ്ഥാനുമായുള്ള ജ്യോതിയുടെ ബന്ധത്തെ ബിജെപിക്ക് അറിയാമായിരുന്നോ എന്നാണ് സാമൂഹിക മാധ്യമങ്ങളിൽ വീഡിയോയെ അടിസ്ഥാനമാക്കി ചോദ്യം ഉയരുന്നത്.

Also Read: എന്തിനും മുഹമ്മദ് റിയാസിൻ്റെ ചോര കുടിക്കുവാൻ ഇറങ്ങുന്നവർ അറിയാൻ

അതേസമയം, വിവിധ സംസ്ഥാനങ്ങൾ‌ക്കു വേണ്ടി ടൂറിസം പ്രചരണം നടത്തുന്ന ജ്യോതി മൽഹോത്രയെ കേരള ടൂറിസം പ്രചരണത്തിന് ക്ഷണിച്ചിരുന്നതാണ് ബിജെപിക്ക് പ്രശനം. 2025 ജനുവരി 15 മുതൽ 21 വരെയാണ് ഇവർ കേരളത്തിെലത്തുന്നത്, അറസ്റ്റിലാകുന്നത് 2025 മെയിലാണ്. ഇവർ കേരളത്തിലെത്തുന്ന സമയം ഇവർക്കെതിരെ രാജ്യദ്രോഹക്കേസ് നിലവിലില്ലായിരുന്നു. അതുമാത്രമല്ല ഇത്തരം വിഷയങ്ങളിൽ മുന്നറിയിപ്പ് നൽകേണ്ട കേന്ദ്ര അന്വേഷണ ഏജൻസികൾ എന്തെങ്കിലും തരത്തിലുള്ള മുന്നറിയിപ്പും നൽകിയിരുന്നില്ല.

രാജ്യത്തെ മറ്റ് പ്രദേശങ്ങളിൽ ഇവർ ടൂറിസം ഡിപ്പാർട്ട്മെന്റിന് വേണ്ടി പ്രചരണം നടത്തിയത് വിവാദം ആക്കാത്തവർക്ക്. അതിർത്തി കടക്കുമ്പോൾ ബിജെപി ടീം ആണെന്ന് സ്വയം പരിചയപ്പെടുത്തുന്നത് പ്രശനം അല്ലാത്തവർക്ക്. വിവാദം കേരളത്തിൽ മാത്രമാണ്.

ജ്യോതി മല്‍ഹോത്രയുടെ പാകിസ്ഥാൻ സന്ദർശനത്തിന്റെ വീഡിയോ ലിങ്ക്: https://youtu.be/tAozoIQDELI
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News