
കോട്ടയം മണ്ഡലത്തിന് ആവശ്യമായ വികസന പ്രവർത്തനങ്ങൾ ഉൾപ്പെടുത്തി റാപ്പ് മ്യൂസിക് പുറത്തിറക്കി. കോട്ടയത്തെ സി പി ഐ എം സ്ഥാനാർഥി അഡ്വ. കെ അനിൽ കുമാർ മലയാളത്തിന്റെ പ്രിയ നടൻ മമ്മൂട്ടിയുടെ സാനിധ്യത്തിൽ റാപ്പ് മ്യൂസിക് വീഡിയോ റിലീസ് ചെയ്തു.
Also read : ഫോണിൽ സംസാരിക്കുന്നതിനിടെ കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് യുവാവ് മരിച്ചു
വർഷങ്ങളായി കോട്ടയത്തിലെ ജനങ്ങൾ ആഗ്രഹിക്കുന്നത് ഒരു മാറ്റമാണ്, വികസനത്തിന്റെ പേരിൽ ആകാശപാത എന്ന് പേരിട്ട് നാല് ഇരുമ്പ് നാട്ടി, പാതി വഴിയിൽ പദ്ധതി ഉപേക്ഷിച്ച് പോകുന്ന സ്ഥിരം പ്രവർത്തനത്തിന് പകരം ആ സ്ഥാനത്ത് കോട്ടയത്തെ ജനങ്ങൾക്ക് വേണ്ടത് റോഡും, പാലങ്ങളുമാണ്. ആ മാറ്റത്തിനായി എൽഡിഎഫിനെ തെരഞ്ഞെടുത്ത് സ്മാർട്ട് കോട്ടയത്തിന് തുടക്കം കുറിക്കാനാണ് ഈ റാപ്പിലൂടെ നൽകുന്ന സന്ദേശം.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

