‘മാസപ്പടി അപ്പുക്കുട്ടന്മാര്‍’ ഇനിയും വരും; കെ അനില്‍ കുമാര്‍

മാസപ്പടി വിവാദം എന്ന പേരില്‍ മുഖ്യമന്ത്രിയുടെ മകള്‍ ടി വീണയ്‌ക്കെതിരായ മാത്യു കുഴല്‍ നാടന്‍ ആരോപിച്ച വ്യാജ വിവാദം ചീട്ടുകൊട്ടാരം പോലെ തകര്‍ന്ന് വീണ സാഹചര്യത്തില്‍ പ്രതികരണവുമായി സിപിഐഎം നേതാവ് കെ അനില്‍ കുമാര്‍. കേരള മുഖ്യമന്ത്രിയുടെ മകള്‍ സംരംഭകയായ കമ്പനി മുഖ്യമന്ത്രി വഴിവിട്ട് സഹായിച്ചിരുന്നെങ്കില്‍ അമിത് ഷായുടെ മകന്റെ വരുമാനം കുതിച്ചുയര്‍ന്ന പോലെ ഈ മകളുടെ കമ്പനിയും വളരുമായിരുന്നുവെന്ന് കെ അനില്‍ കുമാര്‍ ഫേസ്ബുക്കില്‍ കുറിച്ചു.

Also Read: ഭാര്യയുടെ പൊലീസ് ജോലി ഭർത്താവിന് പ്രശ്നം; വനിതാ കോൺസ്റ്റബിളിനെ കൊലപ്പെടുത്തിയത് യുവാവ്

ഫേസ്ബുക്ക് പോസ്റ്റ്

‘മാസപ്പടി അപ്പുക്കുട്ടന്മാര്‍ ‘ ഇനിയും വരും ‘
തങ്ങള്‍ തോറ്റു. പക്ഷെവീണ്ടും കുറ്റം സര്‍ക്കാരിനു്..
ബാംഗ്ലൂരില്‍ മുമ്പ്പ്രവര്‍ത്തിച്ചിരുന്ന ഒരു കമ്പനി
ഇപ്പോള്‍ അത് നിലവിലില്ല.
കേരള മുഖ്യമന്ത്രിയുടെ മകള്‍ സംരംഭകയായ കമ്പനി
മുഖ്യമന്ത്രി വഴിവിട്ട് സഹായിച്ചിരുന്നെങ്കില്‍ അമിത് ഷായുടെ മകന്റെ വരുമാനം കുതിച്ചുയര്‍ന്ന പോലെ ഈ മകളുടെ കമ്പനിയും വളരുമായിരുന്നു.
പക്ഷെ അമിത് ഷായല്ല പിണറായി വിജയന്‍.
മകള്‍ കമ്പനി നടത്തിയിരുന്ന കാലത്ത് കൃത്യമായി നികതിയടച്ചു.
വരവു ചിലവ് കണക്കുകള്‍ കമ്പനി നിയമപ്രകാരം ഓഡിറ്റ് ചെയ്തു് ഹാജരാക്കി:
അവര്‍ ബിസിനസ്സ് നടത്തിയ ഒരു കമ്പനിയും നാളിതുവരെ ഒരു പരാതിയും എവിടെയും പറഞ്ഞിട്ടില്ല.
ഒരു ജീവനക്കാരനും ശമ്പളം കിട്ടാന്‍ ബാക്കിയില്ല.
ഏത് സിഎക്കാരനും തന്റെ ഐഡി
ഉപയോഗിച്ച് കമ്പനിയുടെ കണക്കുകള്‍ കാണാം. അത്രക്ക് സുതാര്യതയുള്ള ഒരു കമ്പനി കാര്യം രാഷ്ടീയ വിവാദമാക്കുന്നു:
‘മാസപ്പടി ‘ എന്ന ഒരു പദം സൃഷ്ടിക്കുന്നു.
സന്ദേശം സിനിമയിലെ ‘പോളണ്ട് ‘
പോലെ
കൈതോലപ്പായ, പോലെ
കമ്മൂണിസ്റ്റുകാരുടെ മേല്‍ അസഭ്യം ചൊരിയുന്നവര്‍ക്ക് ഉപയോഗിക്കാന്‍
തെറി വാക്കുകള്‍ക്ക് പകരം നിര്‍മ്മിക്കപ്പെടുന്ന കമ്മ്യൂണിസ്റ്റ് വിരുദ്ധതയുടെ തെറികള്‍ തന്നെയാണിവ.
കുറെ നിഷ്പക്ഷരും കപട നിഷ്പക്ഷരും അതില്‍ വീഴും..
ഹാ കഷ്ടം ..
ഇഎം എസ് ..
എകെ.ജി.
നായനാര്‍
ഇപ്പോഴോ?
എന്നിട്ടെന്തായി.
മൂവാറ്റുപുഴ കോടതിയില്‍ കേസ്:
കോടതി ചോദിച്ചു.
ബാംഗ്ലൂരിലെ കമ്പനി പലരുമായും ഇടപാട് നടത്തിക്കാണും. കേരള സര്‍ക്കാരോ മുഖ്യമന്ത്രിയോ അതില്‍ ഏതെങ്കിലും കമ്പനിക്ക് വഴിവിട്ട് സഹായം ചെയ്തതിന്റെ രേഖ തരാമോ?
നിങ്ങള്‍ക്കാര്‍ക്കെങ്കിലും അത്തരം ആരോപണം ഇല്ലല്ലേ?
ഹാ. കഷ്ടം ..
കേരള സര്‍ക്കാരിന്റെ ഒരു ഔദാര്യവും മുഖ്യമന്ത്രിയുടെ മകളുമായി ബന്ധപ്പെട്ട ഒരു കമ്പനിക്കും കിട്ടിയിട്ടില്ല .. അങ്ങനെ ഒരു ആരോപണം പ്രതിപക്ഷത്തിനോ മാധ്യമങ്ങള്‍ക്കോ കേന്ദ്ര സര്‍ക്കാരിന്റെ വകൂപ്പുകള്‍ക്കോ നാടന്‍ കുഴലുമായി ഊതി നടക്കുന്ന വര്‍ക്കോ അല്ല.
ഒരു പത്ര സമ്മേളനം
നാടന്‍ കുഴല്‍ ഊതിക്കൊണ്ട്പ്പറഞ്ഞു:
വീണാ വിജയന്‍ സേവനം നല്‍കിയെന്നു തെളിയിക്കാന്‍ സേവന നികുതിയടക്കണം.. അതില്ല.
കൃത്യമായി നികുതിയടച്ചിട്ടുണ്ടെന്നു് സി പി ഐ എം സംസ്ഥാന സെക്രട്ടേറിയേറ്റ്
കൂടാതെ സ: എ.കെ ബാലന്‍
ഡോ: തോമസ് ഐസക്ക്
കുഴല്‍ നാടന്‍ വീണ്ടും ..
വീണ നികുതിയടച്ചതായി തെളിയിച്ചാല്‍ മാപ്പ് പറയാം: ഇല്ലെങ്കിലോ..
മാസപ്പടി ആരോപണം സി പി ഐ എം സമ്മതിക്കുമോ?
ഇനി കുഴല്‍ നാടന്‍ പറയൂ..
മാസപ്പടി ആരോപിച്ചവര്‍ മാപ്പു പറയേണ്ടേ?
പക്ഷെ ഞങ്ങള്‍ പുതിയത് തുടങ്ങി:
കുറ്റം സര്‍ക്കാരിനു്.
ഏതു സര്‍ക്കാരിനു്.
അതും പിണറായി സര്‍ക്കാരിനു്..
പക്ഷെ വീണയുടെ കമ്പനി നികുതിയടച്ചതെവിടെ?
ബാംഗ്ലൂരില്‍ .
അവിടെ ഭരിക്കുന്നതോ
ബി ജെ പി + കോണ്‍ഗ്രസ്സ്
അവിടുത്തെ
യെദിയൂരപ്പ
അല്ലെങ്കില്‍ ശിവകുമാര്‍
അദ്ദേഹം 87.5 കോടി അനധികൃത സ്വത്ത് കൈവശമുണ്ടെന്ന് ‘തെളിഞ്ഞ മനുഷ്യന്‍ ‘
ആ നല്ല മനുഷ്യരോട് ചോദിച്ചാല്‍ കിട്ടാത്ത ഏതു വിവരമാണു് കേരള സര്‍ക്കാരിന്റെ പക്കലുള്ളത് തമ്പീ- …’
അവസാനം കുഴല്‍നാടനു നന്ദി പറയേണ്ട നിലയായല്ലോ
ഹാകഷ്ടം ..
കുഴല്‍ല്‍ നാടന്റെ ചോദ്യം വന്നപ്പോള്‍ കേരള സര്‍ക്കാരിന് കര്‍ണാടക സര്‍ക്കാരിനോട് ചോദിക്കാന്‍ വകുപ്പായി..
ചോദ്യം ചോദിച്ചു:
ഉത്തരവും കിട്ടി..
ഈ വിഷയത്തില്‍ മലയാള മനോരമ ചാനലിലെ കൗണ്ടര്‍ പോയിന്റ്:
ആദ്യ ദിവസം തന്നെ ഞാന്‍ ഷാനി പ്രഭാകരന്റെ ചോദ്യങ്ങള്‍ക്ക് പറഞ്ഞ മറുപടികള്‍ തന്നെയാണു് മുകളിലെഴുതിയത്:
അന്നു ഷാനിയോടു പറഞ്ഞു:
ഇതവസാനത്തെ പാട്ടു മത്സരമാണു്.
ഇനി വേറെ പാട്ടു മത്സരങ്ങളില്ല:
‘മാസപ്പടിക്കാരായ അപ്പുക്കുട്ടന്മാര്‍’
വീണ്ടും തോറ്റിരിക്കുന്നു.
ഈ വിഷയത്തിന് മനോരമ നടത്തിയ ഒരു ചര്‍ച്ചയില്‍ നിന്നു് ഞാന്‍ ഇറങ്ങിപ്പോയി..
അതു പറഞ്ഞ് പരിഹസിക്കുന്നവര്‍ ചര്‍ച്ച ഒന്നുകൂടി കാണുക
ഞാന്‍ പറഞ്ഞ മറുപടി പ്രേക്ഷകര്‍ കേള്‍ക്കാത്ത വിധം മൂന്നു തവണ തടസ്സപ്പെടുത്തിയപ്പോള്‍ മുന്നറിയിപ്പു നല്‍കി.
എന്നിട്ടും അവതാരക അതാവര്‍ത്തിച്ചു.
ഞാന്‍ ചര്‍ച്ച ബഹിഷ്‌ക്കരിച്ചു:
അന്നും ഇന്നും എന്നും
മാസപ്പടി വിഷയത്തില്‍ കൃത്യമായ ഉത്തരമുണ്ട്.
സര്‍ക്കാര്‍ നാളിതുവരെ മിണ്ടാതിരുന്നത് കുറ്റം ..
പക്ഷെ കര്‍ണ്ണാടകയിലാണു് നികുതിയടച്ചിരുന്നത് ..
അവസാനത്തെ പാട്ടു മത്സരവും തോറ്റ അപ്പുക്കുട്ടന്മാര്‍
കനഗോ ലു വിന്റെ മാസപ്പടിക്കാരായതിനാല്‍ വീണ്ടും വരും..
പാട്ടു മത്സരങ്ങള്‍ ഇനിയും തുടങ്ങുകയും ചെയ്യും.
അഡ്വ.കെ.അനില്‍കുമാര്‍:

Also Read: ‘ചോദ്യത്തിന് കോഴ’ ആരോപണത്തില്‍ മഹുവ മൊയ്ത്ര എം.പി വിശദീകരണം നല്‍കി: തൃണമൂല്‍ കോണ്‍ഗ്രസ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News