
സവര്‍ക്കര്‍ക്കെതിരായ എസ്.എഫ്.ഐ ഫ്ലെക്സ് ബോര്‍ഡില്‍ ഗവർണർ പ്രതികരിച്ചത് വൻ വാർത്തയായിരുന്നു. കാലിക്കറ്റ് സര്‍വകലാശാല സെനറ്റ് യോഗത്തില്‍ പങ്കെടുക്കാന്‍ എത്തിയപ്പോഴായിരുന്നു പ്രതികരണം. ആരിഫ് മുഹമ്മദ് ഖാന് ഗവര്‍ണറായിരിക്കെ സ്ഥാപിച്ച ബോര്‍ഡാണ് വിവാദത്തിന് കാരണമായത്. സവര്‍ക്കര്‍ എങ്ങനെയാണ് രാജ്യത്തിന് ശത്രു ആയിയെന്നായിരുന്നു ഗവര്‍ണറുടെ ചോദ്യം. സംഭവത്തിൽ പ്രതികരിച്ചിരിക്കുകയാണ് സിപിഐ എം സംസ്ഥാന കമ്മറ്റിയംഗം കെ അനിൽ കുമാർ. ചതുർവർണ്യം പിന്തുടരുന്ന രാജ്യം ആര്യാവർത്തമെന്നും നാലുവർണ ജാതികൾ അധിഷ്ഠിതമാക്കാത്ത പ്രദേശങ്ങൾ മ്ലേച്ഛ രാജ്യക്കാരാണെന്നും സവർക്കർ എഴുതിയതിനോട് ഗവർണർ പ്രതികരിക്കുക എന്നാണ് അദ്ദേഹം കുറിച്ചത്.
ALSO READ: ഡിസ്നിലാൻഡിലേക്ക് സ്വപ്ന യാത്ര; ഒടുവിൽ പതിനൊന്നുകാരനെ കഴുത്തറുത്ത് കൊലപ്പെടുത്തി അമ്മ
പോസ്റ്റിന്റെ പൂർണരൂപം
ഗവർണർ ആർലേക്കറോട്
എന്തുകൊണ്ട് സവർക്കർ വെറുക്കപ്പെടണം:
ഒരു വ്യക്തിയെ വെറുക്കുന്നതിൽ ഗാന്ധി ഹത്യ മാത്രം കാരണമായിക്കൂടാ:
അന്തമാൻ ജയിലിൽ തൻ്റെ ജീവിതം അവസാനിക്കാതിരിക്കാൻ ബ്രിട്ടീഷുകാർക്ക് മാപ്പപേക്ഷ എഴുതി
സ്വന്തം തടി രക്ഷപെടുത്തി എന്നതിനാൽ മാത്രം സവർക്കറെ വെറുക്കേണ്ടതില്ല’
സവർക്കർ എന്തുകൊണ്ട് വെറുക്കപ്പെടണം ..
- 1923ൽ സവർക്കർ പുറത്തിറക്കിയ ഹിന്ദുത്വ എന്ന ലഘു പുസ്തകം ഗവർണർ വായിച്ചിട്ടുണ്ടോ?
അതനുസരിച്ച് ഇന്ത്യയെ ” ഹിന്ദു രാഷ്ട”മാക്കാനുള്ള പദ്ധതി ഇന്ത്യൻ റിപ്പബ്ലിക്കിനും ഭരണഘടനക്കും എതിരാണ്:
ഗവർണർ ഇതിൽ ഭരണഘടനക്കൊപ്പമാണോ?
ചതുർവർണ്യം പിന്തുടരുന്ന രാജ്യം ആര്യാവർത്തമെന്നും നാലുവർണ ജാതികൾ അധിഷ്ഠിതമാക്കാത്ത
പ്രദേശങ്ങൾ മ്ലേച്ഛ രാജ്യക്കാരാണെന്നും
സവർക്കർ എഴുതിയതിനോട് ഗവർണർ പ്രതികരിക്കുക. - ഹിന്ദുത്വ യുടെ പൊതു ഘടകങ്ങളായ
ആര്യവംശം, ആര്യൻ രക്തം, ആര്യൻ സംസ്കാരം, ആര്യ ദേശീയത
എന്നിവ ഇ ല്ലാത്ത മറ്റു മതക്കാരെ
ബലം പ്രയോഗിച്ച് രാജ്യാതിർത്തികൾക്ക് പുറത്താക്കണം എന്നു് സവർക്കർ ആവശ്യപ്പെടുന്നു.
ഗവർണർ അഭിപ്രായം പറയുമോ?
3 ഇന്ത്യാ ചരിത്രത്തിലെ ആറു സുവർണാദ്ധ്യായങ്ങൾ എന്ന പുസ്തകം ഗവർണർ വായിച്ചുവോ?
അതിൽ അടിമുടി വർഗീയതയും നുണയുമുണ്ടു.
ഒരു നുണ മാത്രം നോക്കൂ..
” കാശിയിലേയും മധുരയിലേയും രാമേശ്വരത്തേയും ഹിന്ദു ക്ഷേത്രങ്ങൾ തകർത്ത മുസ്ലിം രാജാക്കന്മാർ
ഹിന്ദു ദൈവങ്ങളുടെ വിഗ്രഹങ്ങൾ
അവരുടെ രാജകൊട്ടാരത്തിൽ കൊണ്ടുപോയി ടെയിലറ്റുകളിൽ
ക്ലോസറ്റിൻ്റെ ചവിട്ടുപടിയാക്കിയത്രേ ?
പാര.. 433:
ആർലേക്കർ അതിനു തെളിവു തരാമോ?
ഇന്ത്യാ ചരിത്രത്തെ മുസ്ലിം വിരുദ്ധതയിലൂന്നി വ്യാജ ചരിത്രരചന നടത്തിയ സവർക്കർക്ക് ചരിത്രം മാപ്പു നൽകുമോ?
സവർക്കറുടെ പുസ്തകം വസ്തുതകുടെ പിൻബലത്തിൽ
തെളിയിക്കാൻ ഗവർണറെ വെല്ലുവിളിക്കുന്നു ..
വരൂ.. നമുക്ക് സവർക്കറെ പ്പറ്റി സംസാരിക്കാം.. - ഇന്ത്യയുടെ സ്വാതന്ത്ര്യ യുദ്ധം 1857
എന്ന പുസ്തകം സവർക്കർ എന്തിനെഴുതി.
1966 ൽ അതു പ്രസിദ്ധീകരിച്ചു.
അതിൻ്റെ ലക്ഷൃം:
സവർക്കർ ബ്രിട്ടീഷുകാരെ എതിർത്തുന്നുവെന്ന് സ്ഥാപിക്കാൻ നോക്കുക: അതോടൊപ്പം മുസ്ലിം വിരുദ്ധ ആഖ്യാനത്തിൽ ചരിത്ര സൃഷ്ടി നടത്തുക. - എൻ്റെ നാടുകടത്തൽ എന്ന പുസ്തകം നോക്കുക:
സ്വന്തം ജീവചരിത്രം സ്വയം എഴുതി
സ്വയം “വീര സവർക്കർ “
എന്നു പേരിട്ട വിദ്യ നോക്കുക:
സവർക്കർ ബ്രിട്ടീഷുകാരെ എതിർത്തത് എന്തിന് ?
അത് ദേശീയ സ്വാതന്ത്ര്യ പ്രസ്ഥാനത്തിൻ്റെ ഭാഗമായിരുന്നില്ല.
” പ്ലേഗ് കമ്മീഷണർ വീടുകളിൽ കടന്ന്
രോഗ പ്രതിരോധ പ്രവർത്തനങ്ങൾ നടത്തിയത് ” തങ്ങളുടെ വീടുകളെ അശുദ്ധമാക്കിയെന്ന പ്രചരണത്തിൽ നിന്നു് പ്ലേഗ് കമ്മീഷണറെ വെടിവെച്ചു കൊന്നവരെ പിൻതുണച്ച പ്രസ്ഥാനമായിരുന്നു സവർക്കർ തുടക്കമിട്ടത്..
ആരോഗ്യ പ്രവർത്തകർ എന്തുകൊണ്ട് കൊല്ലപ്പെട്ടു:
പ്ലേഗ് തടയാൻ ഞങ്ങളുടെ വീട്ടിൽ കയറിയർ കൊല്ലപ്പെടണം:
ഈ ശാസ്ത്ര വിരുദ്ധതയുടെ പാരമ്പര്യമാണു് സവർക്കർക്ക്:
സവർക്കറിൽ നിന്നാണു്
ഗോൾവോൾക്കർ പിറന്നത്.
വിചാരധാര പിറന്നത്.
കാവി രാഷ്ട്രീയം വികസിച്ചത്.
“ഹിന്ദുത്വത്തിൻ്റെ രാഷ്ട്രീയ മാനങ്ങൾ “
എന്ന പുസ്തകം ഞാൻ എഴുതിയിട്ടുണ്ട്..
ചിന്ത പബ്ലിഷേഴ്സിൽ കിട്ടും.
സംവാദത്തിൽ നിന്നും ആരും ഒളിച്ചോടേണ്ട:
അഡ്വ.കെ.അനിൽകുമാർ
സിപിഐ എം
സംസ്ഥാന കമ്മറ്റിയംഗം.

കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here