‘ദേശീയ പാതയിലെ വിള്ളലും കോണ്‍ഗ്രസ്സും; സ്വന്തം തെറ്റ് പോലും മനസിലാകുന്നില്ല, 9 കൊല്ലമായി പ്രതിപക്ഷത്തായതിനാല്‍ എന്ത് വിഷയത്തിലും ഒരു കൊടിയുമായിറങ്ങും’: പരിഹസിച്ച് അഡ്വ. കെ അനില്‍കുമാര്‍

Adv. K Anilkumar on VD Satheesan Administration

ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സ് 11 വര്‍ഷമായി പാര്‍ലമെന്റിലും 9 കൊല്ലമായി കേരളത്തിലും പ്രതിപക്ഷത്താണെന്നും അതിനാല്‍ ഏതു വിഷയം വന്നാലും ഒരു കൊടിയുമായിറങ്ങുമെന്നും പരിഹസിച്ച് സിപിഐ എം സംസ്ഥാന കമ്മറ്റിയംഗം അഡ്വ.കെ അനില്‍കമാര്‍. ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹംത്തിന്റെ പരിഹാസം.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

ദേശീയ പാതയിലെ വിള്ളലും കോണ്‍ഗ്രസ്സും..
ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സ് 11 വര്‍ഷമായി പാര്‍ലമെന്റിലും 9 കൊല്ലമായി കേരളത്തിലും പ്രതിപക്ഷത്താണു്.
അതിനാല്‍ ഏതു വിഷയം വന്നാലും ഒരു കൊടിയുമായിറങ്ങും..ചാനലുകള്‍ ആര്‍മാദിച്ച് പിന്തുണക്കും:
ചാനലുകള്‍ക്കു മുന്നില്‍ തുള്ളിക്കളിച്ച് അഭിനയം പൊടിപൊടിക്കും:
മുഖ്യമന്ത്രിയേയും മന്ത്രിമാരേയും അസഭ്യം പറയും.
അവസാന ഷോ കണ്ടത് ദേശിയ പാതയില്‍
കൂരിയാട് നെല്‍വയല്‍ നികത്തി പരിസ്ഥിതി മാനിക്കാതെ ദേശീയപാത പണിതത് വിനയായി എന്ന വാര്‍ത്ത കണ്ടു: നെല്‍വയലും കാര്‍ഷിക ഭൂമിയും ചിലപ്പോള്‍ള്‍ പരിമിതമായ അളവില്‍ രൂപമാറ്റം വരുത്തി വഴിനിര്‍മ്മിക്കേണ്ടി വരും.. അങ്ങനെ ചെയ്താല്‍ പരിസ്ഥിതി സംരക്ഷണ പരിഹാരം വേണമെന്നു് 2013ലെ ഭൂമി ഏറ്റെടുക്കല്‍ നിയമം പറയുന്നു. അത് കേരളത്തിലെ ദേശീയ പാതയില്‍ പാലിച്ചില്ല..
പിണറായി സര്‍ക്കാരാണോ ഉത്തരവാദി:
അല്ല ..
ഒന്നാം പ്രതി കോണ്‍ഗ്രസ്സ് ..
എന്തുകൊണ്ട് ..
‘ ദേശീയപാത ,റെയില്‍വെ ഉള്‍പ്പടെ
വീതി കുറഞ്ഞ ഭൂമി ഏറ്റെടുക്കല്‍
സാമൂഹ്യ ആഘാത – പരിസ്ഥിതി പഠനങ്ങളില്‍ നിന്ന് ഒഴിവാക്കിയ
2013 ലെ നിയമത്തിന്റെ 10-ാം വകപ്പിന്റെ
ഉപവകുപ്പ് (proviso) വായിക്കാമോ?
അതു കൊണ്ടുവന്ന മന്ത്രിസഭയില്‍ കേരളത്തിലെ ആന്റണിയും
മുല്ലപ്പള്ളിയും, കെ സി വേണുഗോപാലും
ഉണ്ടായിരുന്നില്ലേ?
സമരം ആന്റണിയുടെ വീട്ടുപടിക്കലേക്കോ കെ സി വേണുഗോ പാലിന്റെ ആലപ്പുഴയിലെ ആ ഫിസിക്കോ നടത്തുക:
നിയമത്തിന്റെ ഒരുഭാഗം താഴെ നല്‍കുന്നു.
ഇനി മോദിക്കുള്ളത്..
ദേശീയപാതാ നിര്‍മ്മാണം എങ്ങനെ?
യൂണിയന്‍ സര്‍ക്കാര്‍ നേരിട്ട് ബഡ്ജറ്റിലൂടെ പണം നല്‍കില്ല.
പി.പി പി മാതൃക:
അതായത് പ്രൈവറ്റ് -പബ്‌ളിക്ക് പാര്‍ട്ട് നര്‍ഷിപ്പ്:
അതായത് നിര്‍മ്മിച്ചു നല്‍കാന്‍ സ്വകാര്യ കമ്പനിക്ക് ടെണ്ടര്‍ നല്‍കും.
അവര്‍ ലാഭക്കൊതിയോടെ തട്ടിക്കൂട്ടും..
ഈ രീതിയിലല്ല കേരളത്തില്‍ സര്‍ക്കാര്‍ റോഡുപണിയുന്നത്..
കിഫ് ബി യാണു് മാതൃക:
കിഫ് ബി പണം നല്‍കുന്നത് ടോള്‍ പിരിച്ചാണു്:
ദേശീയ പാതയില്‍ വലിയ ടോള്‍ വരും ..
അത് എത്രയെന്നറിയാന്‍ പാലിയേക്കര / പന്നിയങ്കര ടോളുകള്‍ അറിയുക:
ദേശീയപാതയിലെ ടോളിനു് പിണറായിയെ ചീത്ത പറയരുത്.
അടുത്തത്:
കരാര്‍ നല്‍കുന്നതാര്..
ദേശീയപാതാ അതോറിട്ടി:
അത് മേല്‍നോട്ട ചുമതല :
ദേശീയപാതാ ഉദ്യോഗസ്ഥര്‍:
ഡിസൈനിംഗ്, പ്രവര്‍ത്തന നിലവാരം:
നോക്കാന ധികാരം ദേശീയപാതാ ഉദ്യോഗസ്ഥര്‍ക്ക് മാത്രം..
സംസ്ഥാന സര്‍ക്കാര്‍..
സ്ഥലമെടുപ്പ്
വൈദ്യുതി ലൈന്‍, കുടിവെള്ളം
മറ്റ് പ്രശ്‌നനങ്ങള്‍,
ഇതല്ലാതെ നിര്‍മ്മാണ വൈകല്യം സംസ്ഥാന സര്‍ക്കാരിനു മേല്‍ വച്ചു കെട്ടരുത് ..
അഡ്വ.കെ.അനില്‍കുമാര്‍
സിപിഐ എം
സംസ്ഥാന കമ്മറ്റിയംഗം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News