യൂത്തുകോണ്‍ഗ്രസ്സിന്റെ തട്ടിപ്പു മറയ്ക്കാന്‍ ഡിവൈഎഫ്‌ഐയുടെ നെഞ്ചത്ത് കയറണ്ട; രാഹുലിന്റെ പൊള്ളവാദങ്ങളെ പിന്താങ്ങുന്ന മാധ്യമങ്ങള്‍ക്കെതിരെ തുറന്നടിച്ച് അഡ്വ. കെ അനില്‍കുമാര്‍

anilkumar

രാഹുല്‍ മാങ്കൂട്ടത്തില്‍ എം പിയുടെ ഫണ്ട് തട്ടിപ്പിനെ കുറിച്ച് ചര്‍ച്ചയാക്കാതെ രാഹുലിന്റെ പൊള്ളവാദങ്ങളെ പിന്താങ്ങുന്ന മാധ്യമങ്ങള്‍ക്കെതിരെ തുറന്നടിച്ച് സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗം അഡ്വ. കെ അനില്‍കുമാറിന്റെ ഫേസ്ബുക്ക് പോസ്റ്റ്. വയനാട് മുണ്ടക്കൈ / ചൂരല്‍മല ദുരന്തബാധിതര്‍ക്കെന്ന് പറഞ്ഞ് രാഹുല്‍ മാങ്കൂട്ടത്തിലിന്റെ നേതൃത്വത്തില്‍ നടത്തിയ പണപിരിവിന്റെ വസ്തുത എങ്ങുമെത്താത്ത അവസ്ഥയിലാണ്.

മുന്‍മിര മാധ്യമങ്ങള്‍ ആവട്ടെ ഈ വാര്‍ത്തയോട് മുഖം തിരിച്ചു നില്‍ക്കുകയാണ്. എന്നാല്‍ വയനാട്ടിലേക്ക് ഡിവൈഎഫ്‌ഐ നല്‍കിയ പണത്തെ പരിഹസിച്ച മാങ്കൂട്ടത്തിലിന്റെ വാക്കുകള്‍ വാർത്തയാക്കുകയും സോഷ്യൽമീഡിയയിൽ പ്രാധാന്യത്തോടെ അവതരിപ്പിക്കുകയും ചെയ്ത വാർത്താ ചാനലിന്റെ നിഷ്പക്ഷതയെ ചോദ്യം ചെയ്യുന്നതാണ് അനില്‍കുമാറിന്റെ പോസ്റ്റ്.

പോസ്റ്റിന്റെ പൂര്‍ണ്ണരൂപം വായിക്കാം…

റിപ്പോർട്ടർ ചാനലിൽ എഡിറ്റർ ഇല്ലേ?

ഒരാൾ വിഡ്ഢിത്തരം പുലമ്പുന്നു.

വയനാട് മുണ്ടക്കൈ / ചൂരൽമല ദുരന്തത്തിൽ പെട്ടവർക്ക് 30 വീട് നിർമ്മിച്ചു നൽകാൻ കോടികൾ പിരിച്ചത് ഒരു വർഷമായിട്ടും ബാങ്കിലില്ല: അത് യൂത്തു ക്യാമ്പ് ചർച്ചയാക്കി..

ബാങ്കിൽ മുഴുവൻ തുകയും നിക്ഷേപിച്ചതായി ഭാരവാഹികൾ പറയുന്നില്ല’ നിക്ഷേപിച്ചത് പിൻവലിച്ചിട്ടില്ല എന്നതാണു് ന്യായം പറയുന്നത് ..

ഒരോ ജില്ലയും എത്ര കോടി പിരിച്ചു.

എത്രവിതം അടച്ചു. ആകെയെത്ര?

അതിൽ ബാങ്കിൽ എത്ര .. ബാങ്കിലുള്ള 87 ലക്ഷത്തിനു് 30 വീട് തീരുമോ?

ഇതിനൊന്നും അയാൾക്ക് ഉത്തരമില്ല.

മാധ്യമങ്ങൾക്ക് ചോദ്യവുമില്ല.

അയാൾ മാധ്യമങ്ങളുടെ ദത്തു പുത്രനാണു് ‘

അതിനു് അയാൾ എന്നും എന്തും പറയും. അത് ചിലർകാർഡാക്കും

അയാളുടെ സംഘടന നടത്തിയ പിരിവിൻ്റെ കണക്ക് അയാളുടെ സംഘടനയെ പോലും ബോധ്യപ്പെടുത്തിയില്ല. പരസ്യപ്പെടുത്തിയിട്ടില്ല.

87ലക്ഷം ബാങ്കിൽ വന്നത് ആരു നിക്ഷേപിച്ച പണം..

ആ കണക്കു പോലുമില്ല:

അയാൾക്ക് ഡിവൈഎഫ്ഐ

നിർമ്മിച്ചു നൽകിയ വീട്ടിൽ താമസിക്കുന്നവരുടെ പേരറിയണം..

അതു പറഞ്ഞ പാടെ ഡിവൈഎഫ്ഐക്കെതിരെ റിപ്പോർട്ടർ കാർഡിറക്കാമോ?

യൂത്തുകോൺഗ്രസ്സിൻ്റെ തട്ടിപ്പു മറയ്ക്കാൻ ഡി വൈ എഫ് ഐ യുടെ

നെഞ്ചത്ത് കയറണ്ട:

ഡി വൈ എഫ് ഐ 20 കോടിയിലേറെ നൽകിയത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്:

അതുൾപ്പടെയുള്ള പണം കൊണ്ട്

സ്ഥലം ഏറ്റെടുത്ത് വിടുനിർമ്മിക്കുന്നു.

അത്തരം വീടുകൾക്കു മുന്നിൽ സ്പോൺസർമാരുടെ പേരുണ്ടാവില്ല.

മോദിയെപ്പോലെ പടവും വയ്ക്കില്ല.

ആകെ നിർമ്മിക്കുന്ന എല്ലാ വീടുകൾക്കും ചിലവായതിൽ 20 കോടി ഡി വൈ എഫ് ഐ യുടെ വകയാണു്.

അത് സത്യം ..

അത് മറച്ചു വച്ച് കളവ് പിടിക്കപ്പെട്ടപ്പോൾ ഒരാൾ ആത്മരക്ഷാർത്ഥം എതിരാളികളെ

ആക്രമിക്കാൻ ഒരു ” പൊട്ടത്തരം ” പറയുന്നു. അയാൾക്കറിയാത്തതാണോ

ഈ വസ്തുത: സർക്കാരിൽ പണം നൽകിയാൽ 100 ഗ്രഹനാഥൻമാരുടെ

പട്ടിക ഡിവൈഎഫ്ഐ അക്കൗണ്ടിൽ

വെളിപ്പെടുത്തില്ലല്ലോ?

അയാൾ തങ്ങളുടെ അഴിമതി മറച്ചു വക്കാൻ ഒരു പാഴ്ശ്രമം നടത്തുന്നു.

തങ്ങളുടെ റിcപ്പാർട്ടർമാർക്ക് അയാളോട്

അതു ചോദിക്കാമായിരുന്നുവെന്നും പോലും ചിന്തിക്കാതെ ഇത്തരമൊരു കാർഡ് ഇറക്കിയത് പ്രതിഷേധാർഹമാണു്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News