
മുഖ്യമന്ത്രിയുടെ മകള്‍ 11-ാം പ്രതിയായി കുറ്റപത്രം കോടതിയില്‍ കൊടുത്തുവെന്നു വാര്‍ത്ത നല്‍കിയ മാധ്യമങ്ങളില്‍ നിയമം അറിയാവുന്ന ഒരൊറ്റയാള്‍ പോലും ഇല്ലേ എന്ന് സി പി ഐ എം സംസ്ഥാന കമ്മറ്റിയംഗം അഡ്വ.കെ അനില്‍കുമാര്‍.
എസ്.എഫ്.ഐ.ഒ കുറ്റപത്രം നല്‍കിയില്ലെന്നും വീണാ വിജയന്‍ പ്രതിയല്ലെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി. ഒരു കമ്പനിയുടെ വ്യാപാര നടപടികളില്‍ ഇടപെടാന്‍ എസ്.എഫ്.ഐ.ഒ, ഇ.ഡി, ഇന്‍കം ടാക്‌സ്, എന്നിവരെ ചുമതലപ്പെടുത്തിയിട്ടുണ്ടോ എന്നും അത് സമ്മതിച്ചു തരാന്‍ മലയാള മനോരമ തയ്യാറാണോ? എന്നും അദ്ദേഹം ചോദ്യം ഉന്നയിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
എസ്.എഫ്.ഐ.ഒ കുറ്റപത്രം നല്‍കിയോ? ഇല്ല.
വീണ പ്രതിയാണോ? അല്ല.
മാധ്യമങ്ങള്‍ എസ്.എഫ്.ഐ.ഒ യുടേയും ഇ.ഡിയുടേയും മുന്‍പെ കുരച്ചു ചാടിയതെന്തിന്?
മുഖ്യമന്ത്രിയുടെ മകള്‍ 11-ാം പ്രതിയായി കുറ്റപത്രം കോടതിയില്‍ കൊടുത്തുവെന്നു വാര്‍ത്ത നല്‍കിയ മാധ്യമങ്ങളില്‍ നിയമം അറിയാവുന്ന ഒരൊറ്റയാള്‍ പോലും ഇല്ലേ?
വീണ പ്രതിയായതോടെ ഇഡി അടുത്ത കേസ് എടുത്ത് വീണയെ അറസ്റ്റു ചെയ്യുമെന്നു വാര്‍ത്ത നല്‍കിയ മാധ്യമങ്ങള്‍ ഒന്നാലോചിക്കൂ:
നിങ്ങള്‍ കബളിപ്പിക്കപ്പെട്ടുവോ?
നിങ്ങള്‍ നാട്ടുകാരെ പറ്റിക്കുകയാണോ?
എന്താണു സത്യം ..
മുഖ്യമന്ത്രിയുടെ മകള്‍ ഇപ്പോഴും പ്രതിയല്ല: ശശിധരന്‍ കര്‍ത്ത ഉള്‍പ്പടെയുള്ളവരെ എതൃകക്ഷികളാക്കി
ഒരു complaitn അല്ലെങ്കില്‍ പരാതി
എസ്.എഫ്.ഐ.ഒ കോടതിയില്‍ കൊടുത്തു. ആ പരാതിയില്‍ പ്രഥമ ദൃഷ്ട്യാ കേസ് ഉണ്ടെന്നു ബോധ്യപ്പെടുത്താനായാല്‍ എതിര്‍കക്ഷികള്‍ ആയവരില്‍ വിചാരണയില്‍ ഉത്തരം പറയേണ്ടവര്‍ക്ക് ക്രിമിനല്‍ നടപടി നിയമം അനുസരിച്ച് സമണ്‍സ് അയക്കും..
അപ്പോള്‍ പ്രതിയാണെന്നു പറയാം.
നിലവില്‍ ആ പരാതി കോടതി സ്വീകരിച്ച്
വാദം കേട്ടിട്ടില്ല. സമണ്‍സ് അയച്ചിട്ടില്ല.
സമണ്‍സ് കിട്ടിയാല്‍ തന്നെ പ്രതിയായ ആള്‍ക്ക് ഹാജരായി ചോദ്യം ചെയ്യാം.
അപ്പോള്‍ അതും മറികടന്ന് വിചാരണ വേണ്ടിവന്നാല്‍ കുറ്റപത്രം കോടതി തയ്യാറാക്കാം. അത് നടന്നിട്ടില്ല.
ഒരു പരാതി കോടതിയിലെത്തിയെന്നു മാത്രം..
ഇനി അതില്‍ എന്തെല്ലാം ഘട്ടങ്ങള്‍ ഉണ്ട്.
ഒരോ ഘട്ടത്തിലും ചോദ്യങ്ങള്‍ ഉണ്ടാകും.എസ്.എഫ്.ഐ.ഒ ക്ക് അത് നേരിടേണ്ടി വരും..
ഒന്നാമത്തെ ചോദ്യം ..
ഒരു കമ്പനിയുടെ വ്യാപാര നടപടികളില്‍ ഇടപെടാന്‍ എസ്.എഫ്.ഐ.ഒ, ഇ.ഡി.ഇന്‍കം ടാക്‌സ്, എന്നിവരെ ചുമതലപ്പെടുത്തിയിട്ടുണ്ടോ?
അത് സമ്മതിച്ചു തരാന്‍ മലയാള മനോരമ തയ്യാറാണോ?
ഉദാഹരണമായി:മലയാള മനോരമയില്‍ ഐ.ടി സേവനം നല്‍കുന്ന കമ്പനികളുമായി നിരവധി കരാറുകള്‍ ഉണ്ടല്ലോ?
അതില്‍ മതിയായ സേവനം കിട്ടിയില്ല എന്നു ഒരു ജോലിക്കാരന്‍ പരാതിപ്പെടുന്നു.
സേവനം കിട്ടിയെന്നു മനോരമ മാനേജ്‌മെന്റ് സത്യപ്രസ്താവന കൊടുക്കുന്നു ..
എസ്.എഫ്.ഐ.ഒ. അതു തള്ളി
മനോരമ മാനേജ്‌മെന്റിനെ ഒന്നാം പ്രതിയാക്കി, സേവനം നല്‍കിയ കമ്പനിയെ മറ്റൊരു പ്രതിയാക്കി
ഒരു സ്വകാര്യ അന്യായം കൊടുക്കുന്നു:
അതുപോലെയാണു് ഈ കേസും .
ഒരു വ്യത്യാസം മാത്രം..
മലയാള മനോരമ സേവന കരാര്‍ ഉണ്ടാക്കിയ കമ്പനികളോട് അകൗണ്ടില്‍ മാത്രം ഇടപാട് നടത്തു കയും അവര്‍ നികുതിയടക്കുകയും ചെയ്തിരിക്കും..
കരിമണല്‍ കമ്പനിയില്‍ നിന്നു് ഉമ്മന്‍ ചാണ്ടിയും ചെന്നിത്തലയും കുഞ്ഞാലിക്കുട്ടിയും കള്ളപ്പണം കടത്തിയ പോലെ മലയാള മനോരമയില്‍ സംഭവിച്ചിട്ടുണ്ടാവില്ലല്ലോ?
യു ഡി എഫ് എന്താണു് പറയുന്നത് ..
ഞങ്ങളുടെ നേതാക്കള്‍ കള്ളപ്പണമായി കൊണ്ടുപോയത് സംഭാവനയാണു്.
ചോദ്യം .. സംഭാവന അക്കൗണ്ടില്‍
കൈമാറാനല്ലേ നിയമം.
അതെ.. അത് ഉമ്മന്‍ ചാണ്ടിക്കും ചെന്നിത്തലയും ബാധകമല്ല.
അതുള്‍പ്പടെയുള്ള കരിമണല്‍ കമ്പനിയുടെ എല്ലാ കള്ളപ്പണ ഇടപാടും നികുതിയടച്ച് മാപ്പാക്കി നിര്‍മ്മലാ സീതാരാമന്‍ യു ഡി എഫ് നേതാക്കളെ രക്ഷിച്ചു.
അതിനാലാണു് യു ഡി എഫ് / ബി.ജെ.പി സംഘം ഒരുമിച്ച് ഇറങ്ങിയിരിക്കുന്നത് ..
മാധ്യമങ്ങള്‍ക്ക് പ്രതികരിക്കാം..
വെല്ലുവിളിയാണു്.
ഏത് പരസ്യസംവാദത്തിനും തയ്യാര്‍:
ഏത് മാധ്യമപ്രവര്‍ത്തകനാടും:
ഇനി മുമ്പേ കുരച്ചുചാടുന്നവരാകാതിരിക്കാനുള്ള ശ്രദ്ധയുണ്ടായാലും മതി..
അഡ്വ.കെ.അനില്‍കുമാര്‍.
സി പി ഐ എം .
സംസ്ഥാന കമ്മറ്റിയംഗം.
അഡ്വ.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

