
ബിജെപി സംസ്ഥാന അധ്യക്ഷന്‍ സ്ഥാനത്ത് നിന്നും കെ അണ്ണാമലൈയെ ഒഴിവാക്കുമെന്ന വാര്‍ത്തകള്‍ക്കിടയില്‍ അടുത്ത സംസ്ഥാന അധ്യക്ഷനായുള്ള തെരഞ്ഞെടുപ്പില്‍ താന്‍ മത്സരിക്കില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് അണ്ണാമലൈ. ബിജെപി വൃത്തങ്ങള്‍ പറയുന്നത് എഐഎഡിഎംകെ അധ്യക്ഷന്‍ എടപ്പാടി കെ പളനിസ്വാമിയുടെ ഇടപെടലാണ് അണ്ണാമലൈയുടെ സ്ഥാനം നഷ്ടപ്പെടാന്‍ കാരണമെന്നാണ്. അടുത്ത വര്‍ഷം നടക്കുന്ന തമിഴ്‌നാട് അസംബ്ലി തെരഞ്ഞെടുപ്പില്‍ സഖ്യം രൂപീകരിക്കുന്നതിന് മുമ്പ് പളനി സ്വാമി മുന്നോട്ടുവച്ച നിര്‍ദേശത്തെ തുടര്‍ന്നാണ് അണ്ണാമലൈയെ അധ്യക്ഷ സ്ഥാനത്ത് നിന്നും മാറ്റാന്‍ കാരണമെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ട്. അണ്ണാലൈ എഐഎഡിഎംകെ നേതാക്കള്‍ക്ക് എതിരെ നടത്തിയ വിമര്‍ശനങ്ങളെ തുടര്‍ന്ന് 2023ല്‍ ഇരുപാര്‍ട്ടികളും തമ്മിലുള്ള സഖ്യം തകര്‍ന്നിരുന്നു.
കോയമ്പത്തൂരില്‍ വച്ചാണ് താന്‍ ഇനി മത്സരിക്കുന്നില്ലെന്ന കാര്യം അണ്ണാമലൈ മാധ്യമങ്ങളോട് പറഞ്ഞത്. 2021ല്‍ അണ്ണാമലൈ സംസ്ഥാന അധ്യക്ഷ പദവിയില്‍ എത്തിയിട്ടും ബിജെപിക്ക് വലിയ തെരഞ്ഞെടുപ്പ് നേട്ടങ്ങളൊന്നും ഉണ്ടാക്കാന്‍ സാധിച്ചിട്ടില്ല. വലിയ മാറ്റങ്ങളൊന്നും സൃഷ്ടിക്കാന്‍ കഴിഞ്ഞിട്ടില്ലെങ്കിലും മുന്‍ ഐഫിഎസ് ഓഫീസറും എന്‍ജീനിയറും എംബിഎ ബിരുദദാരിയുമായി അണ്ണാമലൈ ഡിഎംകെയുടെ കടുത്ത വിമര്‍ശകനാണ്.
അതേസമയം പാര്‍ട്ടി വൃത്തങ്ങളില്‍ ചിലര്‍ പറയുന്നത് കേന്ദ്രത്തില്‍ സ്ഥാനമാനങ്ങള്‍ അണ്ണാമലൈയ്ക്കായി കരുതിയിട്ടുണ്ടെന്നാണ്. അതായത് ഇതൊരു ശിക്ഷാനടപടിയായി കാണേണ്ടന്നാണ് അവര്‍ സൂചിപ്പിക്കുന്നത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

