
തമിഴ്നാട് ബിജെപി അധ്യക്ഷ സ്ഥാനത്ത് നിന്നും കെ അണ്ണാമലൈ രാജിവെച്ചേക്കുമെന്ന് റിപ്പോർട്ട്. അടുത്ത വർഷം നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി-എഐഎഡിഎംകെ സഖ്യം രൂപീകരിക്കുമെന്ന ചർച്ചകൾക്കിടെയാണ് അണ്ണാമലൈ സ്ഥാനമൊഴിയുമെന്ന വാർത്ത വരുന്നത്.
തമിഴ്നാട്ടിലെ ജാതി സമവാക്യങ്ങൾ കണക്കിലെടുത്താണ് ഈ തീരുമാനം എടുക്കുന്നതെന്ന് ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തു. 2023ൽ എഐഎഡിഎംകെ- ബിജെപി കൂട്ടുകെട്ട് വഷളാകാൻ കാരണം അണ്ണാമലൈയുടെ ചില നീക്കങ്ങൾ ആയിരുന്നുവെന്ന് അരോപണമുണ്ടായിരുന്നു.
ബിജെപിക്ക് ഗൗണ്ടർ സമുദായത്തിൽ നിന്നുള്ള രണ്ട് സഖ്യകക്ഷികളെ ആവിശ്യമില്ലെന്ന സമീപനമാണുള്ളതെന്നാണ് ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നത്.അണ്ണാമലൈയും അഖിലേന്ത്യാ അണ്ണാ ദ്രാവിഡ മുന്നേറ്റ കഴകം (എഐഎഡിഎംകെ) മേധാവി എടപ്പാടി കെ പളനിസ്വാമിയും ഗൗണ്ടർ സമുദായം പ്രബലമായ പടിഞ്ഞാറൻ കൊങ്കു മേഖലയിൽ നിന്നുള്ളവരാണ്. ബിജെപിയുടെ ഈ നീക്കം അണ്ണാമലൈയെ പ്രകോപിപ്പിച്ചുവെന്നാണ് സൂചന. അണ്ണാമലൈ രാജിവെച്ചാൽ തിരുനെൽവേലി എംഎൽഎ നൈനാർ നാഗേന്ദ്രയുടെ അടക്കമുള്ളവരുടെ പേരുകൾ അധ്യക്ഷ സ്ഥാനത്തേക്ക് ബിജെപി പരിഗണിക്കുന്നതായാണ് വിവരം.
( THIS IS A BREAKING NEWS. STAY REFRESHED FOR MORE DETAILS )

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

