കെഎസ്ആര്‍ടിസി ബസുകളുടെ ലൊക്കേഷന്‍ അറിയാന്‍ കഴിയുന്ന ആപ്ലിക്കേഷന്‍ വികസിപ്പിക്കും: മന്ത്രി കെ ബി ഗണേഷ്‌കുമാര്‍

കെഎസ്ആര്‍ടിസിയിലെ പരിഷ്‌കാരങ്ങള്‍ മാറ്റാന്‍ പറ്റാത്ത രീതിയിലുള്ള സോഫ്റ്റ് വെയര്‍ കൊണ്ടുവരുമെന്ന് ഗതാഗതമന്ത്രി കെ ബി ഗണേഷ് കുമാര്‍. യൂണിയന്‍ ഭാരവാഹികളുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. കെഎസ്ആര്‍ടിസി ശമ്പള പ്രതിസന്ധി ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ യോഗത്തില്‍ ചര്‍ച്ചയായി. മന്ത്രിയുടെ ഓഫീസില്‍ നടന്ന ചര്‍ച്ചയില്‍ അംഗീകൃത തൊഴിലാളി സംഘടനകള്‍ പങ്കെടുത്തു.

ഗതാഗത മന്ത്രിയായി ചുമതലയേറ്റ ശേഷം ആദ്യമായാണ് കെഎസ്ആര്‍ടിസി തൊഴിലാളി സംഘടനാ നേതൃത്വവുമായി മന്ത്രി കൂടിക്കാഴ്ച നടത്തുന്നത്. മന്ത്രിയുടെ ഓഫീസില്‍ നടന്ന ചര്‍ച്ചയില്‍ സി.ഐ.ടി.യു, ഐ.എന്‍.ടി.യു.സി, ബി.എം.എസ്. യൂണിയന്‍ നേതാക്കള്‍ പങ്കെടുത്തു. സൗഹാര്‍ദപരമായ ചര്‍ച്ചയാണ് നടന്നതെന്നും, കെഎസ്ആര്‍ടിസി തനത് ഫണ്ട് കണ്ടെത്തുന്നത് ചര്‍ച്ചയായെന്നും മന്ത്രി ഗണേഷ് കുമാര്‍ പറഞ്ഞു.

Also Read : സംസ്ഥാനത്ത് ആദ്യമായി ലൈസോസോമല്‍ സ്റ്റോറേജ് രോഗങ്ങള്‍ക്ക് മരുന്ന് നല്‍കുന്ന പദ്ധതിയുമായി ആരോഗ്യ വകുപ്പ്

കെഎസ്ആര്‍ടിസിയുമായി ബന്ധപ്പെട്ട് എല്ലാ കാര്യങ്ങളും കേന്ദ്രീകരിക്കാന്‍ കഴിയുന്ന തരത്തിലുള്ള സോഫ്റ്റ് വെയര്‍ കൊണ്ടുവരും. സിറ്റി സര്‍ക്കിള്‍ ഉള്‍പ്പടെ നഷ്ടത്തിലോടുന്ന റൂട്ടുകളില്‍ മാറ്റം വരുത്തുമെന്നും ചര്‍ച്ചയ്ക്ക് ശേഷം മാധ്യമങ്ങളെ കണ്ട മന്ത്രി വ്യക്തമാക്കി. കെഎസ്ആര്‍ടിസി ബസുകളുടെ ലൊക്കേഷന്‍ അറിയുന്ന ആപ്ലിക്കേഷന്‍ വികസിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.

ഗതാഗത മന്ത്രിയുമായുള്ള ചര്‍ച്ചയില്‍ പ്രതീക്ഷയുണ്ടെന്നും, ചെലവ് ചുരുക്കാന്‍ ഡ്യൂട്ടി പരിഷ്‌കരണം ഉള്‍പ്പെടെയുള്ള നിര്‍ദേശങ്ങള്‍ മന്ത്രി മുന്നോട്ടുവെച്ചതായും യൂണിയന്‍ ഭാരവാഹികള്‍ അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here