
കേരളത്തിലെ ഭവനരഹിതർക്ക് സുരക്ഷിതവും മാന്യവുമായ പാർപ്പിടം നൽകുന്നതിനായുള്ള കേരള സർക്കാർ നടപ്പിലാക്കുന്ന ഒരു സമ്പൂർണ്ണ പാർപ്പിട സുരക്ഷാ പദ്ധതിയാണ് ലൈഫ് മിഷൻ. നിരവധിയാളുകൾക്കാണ് പദ്ധതി വഴി വീട് സ്വന്തമായിട്ടുള്ളത്. എന്നാൽ പെൻഷന് പിന്നാലെ ലൈഫ് മിഷൻ ഗുണഭോക്താക്കളെയും അധിക്ഷേപിച്ച് സംസാരിച്ചിരിക്കുകയാണ് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ. ലൈഫ് മിഷൻ പദ്ധതി തട്ടിപ്പാണെന്നും കൊട്ടിഘോഷിച്ചുകൊണ്ടുവന്ന പദ്ധതി ജനങ്ങളെ മോഹവലയത്തിൽ നിർത്തുകയാണെന്നും ആണ് പരാമർശം. ക്ഷേമപെൻഷൻ സർക്കാർ കൈക്കൂലിയാക്കി കൊടുക്കുകയാണെന്ന മുൻനിലപാട് അദ്ദേഹം ഇതുവരെ പിൻവലിച്ചിട്ടില്ല.
ഇതിന് മുൻപും യുഡിഎഫ് നേതാക്കൾ ലൈഫ് മിഷൻ പദ്ധതിയ്ക്കെതിരെ സംസാരിച്ചിരുന്നു. യുഡിഎഫ് അധികാരത്തിൽ വന്നാൽ സംസ്ഥാന സര്‍ക്കാര്‍ പദ്ധതികളായ ലൈഫ് മിഷൻ അടക്കമുള്ളവ അവസാനിപ്പിക്കുമെന്ന് ആണ് നേതാക്കൾ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ പറഞ്ഞിരുന്നത്.
ഭവനരഹിതരില്ലാത്ത കേരളം എന്ന എൽഡിഎഫ് സർക്കാരിന്റെ സ്വപ്‌ന പദ്ധതിയായ മിഷൻ പദ്ധതിയിൽ ഇതുവരെ 5,47,553 കുടുംബത്തിന് വീട് അനുവദിച്ചു. പട്ടികവർഗക്കാർക്ക് ആറു ലക്ഷം രൂപയും മറ്റുള്ളവർക്ക് നാലുലക്ഷം രൂപയുമാണ് ഇതിനായി നൽകുന്നത്. അടുത്ത വർഷം ലൈഫ് മിഷനിൽ സംസ്ഥാനത്തൊട്ടാകെ 6.5 ലക്ഷം വീടുകൾ പൂർത്തിയാക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here