
കേരളത്തിലെ ലക്ഷക്കണക്കിന് ജനങ്ങളുടെ ആശ്വാസമായ ക്ഷേമപെന്‍ഷന്‍ തെരഞ്ഞെടുപ്പ് കാലത്തെ കൈക്കൂലിയാണെന്നാണ് ബഹുമാനപ്പെട്ട കോണ്‍ഗ്രസിന്റെ അഖിലേന്ത്യ നേതാവ് കെ സി വേണുഗോപാല്‍ പറയുന്നത്. കേരളത്തിലെ ലക്ഷക്കണക്കിന് സാധാരണക്കാരാണ് ക്ഷേമപെന്‍ഷന്റെ ഗുണഭോക്താക്കള്‍ എന്നിരിക്കെയാണ് പ്രമുഖ നേതാവിന്റെ വന്‍ കണ്ടുപിടുത്തം.
ഇതൊക്കെ നിനക്ക് എങ്ങനെ സാധിക്കുന്നെടാ ഉവ്വേ എന്നായിരിക്കും ഇത് കേള്‍ക്കുന്ന ഓരോ സാധാരണക്കാരനും പറയുന്നത്. മാസം 1600 രൂപ വാങ്ങുന്ന ലക്ഷക്കണക്കിന് ആളുകളെ കുറിച്ചാണ് യാതൊരു ബോധവുമില്ലാതെ കൈക്കൂലി വാങ്ങുന്നവര്‍ എന്ന് കെ സി വിശേഷിപ്പിച്ചത്. എങ്ങനെയാണ് നിഷ്‌കളങ്കരായ ഇത്രയും ആളുകളെ ഒരു നേതാവിന് അധിക്ഷേപിക്കാന്‍ കഴികുക.
ഇതേ കെ സി വേണുഗോപാല്‍ ഉള്‍പ്പെട്ട കോണ്‍ഗ്രസ് തന്നെയാണ് ക്ഷേമ പെന്‍ഷന്‍ ഒരുമാസം മുടങ്ങിയപ്പോള്‍ സമയരം ചെയ്ത മറിയക്കുട്ടിക്ക് പിന്തുണയുമായി സമൂഹത്തിലിറങ്ങിയത്. അതുകൊണ്ട് കെ സി വേണുഗോപാലിന് ഇരട്ടത്താപ്പ് ആണ് എന്ന് മാത്രം പറഞ്ഞാല്‍ പോര. മറിച്ച് ഓന്തിനേക്കാള്‍ കഷ്ടമാണല്ലോ എന്ന് പറയേണ്ടി വരും. കാരണം, ഓന്തിനേക്കാള്‍ വോഗത്തിലാണല്ലോ നിറം മാറുന്നത്. ക്ഷേ പെന്‍ഷന്‍ ഒരുമാസം മുടങ്ങിയപ്പോള്‍ അത് ഒരു ആഗോള പ്രശ്‌നമാക്കാന്‍ മറിയക്കുട്ടിയുമായി കോണ്‍ഗ്രസ് കളിച്ച നാടകങ്ങള്‍ കേരളം അത്ര പെട്ടന്ന് മറക്കാന്‍ സാധ്യതയില്ല.
മറിയക്കുട്ടിക്ക് പെന്‍ഷന്‍ നല്‍കുന്നു, സ്വന്തമായി വീട് വെച്ച് കൊടുക്കുന്നു, അങ്ങനെ എന്തൊക്കെയായിരുന്നു. എന്നാല്‍ അവസാനം ഗുദാ ഹവ എന്ന് പറഞ്ഞ അവസ്ഥയിലുമായി. കോണ്‍ഗ്രസ്സിന്റെ കയ്യില്‍ നിന്നും കിട്ടേണ്ടതെല്ലാം വാങ്ങിച്ചിട്ട് അടുത്തത് വാങ്ങാനായി മറിയക്കുട്ടി നൈസായി ബിജെപിയിലേക്ക് കളം മാറ്റി. ഇനി തന്റെ കളികള്‍ അവിടെയാണെന്നും കോണ്‍ഗ്രസ് ഇനി വേണ്ടെന്നും മറിയക്കുട്ടി പറയാതെ പറഞ്ഞു.
ഇതോടെ മറിയക്കുട്ടിയിലൂടെ സര്‍ക്കാരിനെതിരെ നിന്ന കോണ്‍ഗ്രസ് പുതിയ ഇരയെത്തേടി ഇറങ്ങി. പെന്‍ഷന്‍ മുടങ്ങുന്നത് അന്താരാഷ്ട്ര വിഷയമാണെന്ന് ഘോരം ഘോരം പ്രസംഗിച്ച കോണ്‍ഗ്രസ്സ് എന്തുകൊണ്ടായിരിക്കും അന്ന് ഇത്തരത്തില്‍ ഒരു പ്രസ്താവന നടത്താന്‍ തുനിയാതിരുന്നത് എന്ന ചോദ്യത്തിന് ഒറ്റ ഉത്തരമേ ഒള്ളൂ. കാര്യം നടക്കാന്‍ കഴുതക്കാലും പിടിക്കണമെന്നാണല്ലോ, ഇനി കഴുത കാല് പിടിക്കണമെന്നാണെങ്കിലും അതിലും വലിയ തെറ്റില്ല

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

