
നിയമസഭ തെരഞ്ഞെടുപ്പ് ഫലം പുറത്തു വരുന്നതിന് മുൻപേ കോണ്‍ഗ്രസിനുള്ളിൽ തർക്കം രൂക്ഷം. വാട്ട്സാപ്പ് വഴിയാണ് തര്‍ക്കം നടക്കുന്നത്. യു ഡി എഫ് അനുകൂല സംഘടനകളുടെ ഗ്രൂപ്പുകളിലൂടെയാണ് സന്ദേശം പ്രചരിക്കുന്നത്. വിജയസാധ്യത ഉള്ളവരുടെ പട്ടിക കെസി വേണുഗോപാൽ തയ്യാറാക്കി.
ഭൂരിപക്ഷം ലഭിച്ചാൽ അധികാരം പിടിക്കാനൊരുങ്ങി കെ സി വേണുഗോപാലും. തെരഞ്ഞെടുപ്പ് നയിച്ചതും പണം എത്തിച്ചതും കെ സി വേണുഗോപാലാണ്. സ്ഥാനാർഥിനിർണയത്തിലും കെസിക്കു തന്നെയാണ് ഭൂരിപക്ഷവും. നീക്കം മനസിലാക്കി പ്രതിരോധം തീർത്തിരിക്കുകയാണ് സതീശൻ്റെ അനുകൂലികൾ.
ALSO READ: ‘ജയിക്കുമെന്ന യുഡിഎഫിൻ്റെ അവകാശവാദം ഫണ്ട് പിരിവിന് വേണ്ടി’; പി എ മുഹമ്മദ് റിയാസ്
വിഡി സതീശനായും ക്യാമ്പയിൻ നടക്കുന്നുണ്ട്. വിഡി സതീശനെ മുഖ്യമന്ത്രിയാക്കണം എന്ന് ആവശ്യപ്പെട്ട് വിദേശരാജ്യങ്ങളിലടക്കം ക്യാമ്പയിൻ നടക്കുന്നുണ്ട്. വാട്സാപ്പ് ഗ്രൂപ്പുകൾ വഴിയാണ് ക്യാമ്പയിൻ പ്രധാനമായും നടക്കുന്നത്. കെ സി വേണുഗോപാലിനോട് നോ പറയണമെന്നും വിഡി സതീശനെ പിന്തുണയ്ക്കണമെന്നും അനുയായികള്‍ പ്രചരിപ്പിക്കുന്നുണ്ട്. രാഹുൽ ഗാന്ധി അടക്കമുള്ള നേതാക്കൾക്ക് ഇമെയിൽ സന്ദേശം അയയ്ക്കാനും നിർദേശം നൽകി.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

