മലയാളത്തിന് അഭിമാന നിമിഷം; കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം ഏറ്റുവാങ്ങി കെ ജയകുമാർ ഐഎഎസ്

k jayakumar

2024ലെ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരങ്ങൾ വിതരണം ചെയ്തു. കേന്ദ്രസാഹിത്യ അക്കാദമി പുരസ്കാരവേദിയിൽ മലയാളത്തിന് അഭിമാനമായി മുൻ ചീഫ് സെക്രട്ടറിയും കവിയുമായ കെ. ജയകുമാർ പുരസ്കാരം ഏറ്റുവാങ്ങി. പിങ്ഗളകേശിനിയെന്ന 40 കവിതകളുടെ സമാഹരത്തിനാണ് പുരസ്കാരം. ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവുമടങ്ങുന്ന പുരസ്കാരം അക്കാദമി വൈസ് പ്രസിഡന്റ് കുമുദ് ശർമ സമ്മാനിച്ചു. 21 ഭാഷകളിലെ കൃതികൾക്കുള്ള പുരസ്കാര വിതരണ ചടങ്ങിൽ ഇന്ത്യൻ നാടകകൃത്തും സംവിധായകനുമായ മഹേഷ് ദത്താനി മാഖ്യാഥിതിയായി. ദില്ലി കമാനി ആഡിറ്റോറിയത്തിൽ നടന്ന പ്രൗഢ ഗംഭീര ചടങ്ങിൽ വിവിധ സംസ്ഥാനങ്ങളിൽ നിന്നുമുള്ള സാഹിത്യ സാംസ്കാരികരംഗത്തെ പ്രമുഖർ പങ്കെടുത്തു.

ALSO READ; ലോക വനിതാ ദിനത്തിൽ മുഖ്യമന്ത്രിക്ക് വ്യത്യസ്തമായൊരു ആദരം നൽകി വനിതകൾ

ഗാനരചയിതാവ്, വിവർത്തകൻ, ചിത്രകാരൻ, തിരക്കഥാകൃത്ത് എന്നീ നിലകളിൽ അറിയപ്പെടുന്ന ജയകുമാർ നിലവിൽ കേരള സർക്കാരിന്റെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെൻറ് ഡയറക്ടറാണ്. കവിതാസമാഹാരങ്ങൾ, വിവർത്തനങ്ങൾ, ജീവചരിത്രം, ബാലസാഹിത്യം എന്നീ വിഭാഗങ്ങളിലായി അദ്ദേഹത്തിന്‍റെ ഇരുപതോളം കൃതികൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അർധവൃത്തങ്ങൾ, രാത്രിയുടെ സാധ്യതകൾ തുടങ്ങി അഞ്ച് കവിതാസമാഹാരങ്ങൾ മലയാളത്തിലും രണ്ടെണ്ണം ഇംഗ്ലീഷിലും പ്രസിദ്ധീകരിച്ചു. ടാഗോറിന്റെ ഗീതാഞ്ജലിയും ഖലീൽ ജിബ്രാന്റെ പ്രവാചകനുമടക്കം പല പ്രശസ്തകൃതികളുടെയും പരിഭാഷകനുമാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News