
ആദര്‍ശ രാഷ്ട്രീയ ജീവിതത്തിന്റെ തേജസ്വരൂപമായിരുന്ന തലേക്കുന്നില്‍ ബഷീറിന്റെ ദീപ്തമായ സ്മരണകള്‍ നിലനിര്‍ത്തുവാന്‍ രൂപം നല്‍കിയ തലേക്കുന്നില്‍ ബഷീര്‍ കള്‍ച്ചറല്‍ സെന്റര്‍ ഏര്‍പ്പെടുത്തിയ മൂന്നാമത് തലേക്കുന്നില്‍ ബഷീര്‍ സ്മാരക പുരസ്‌കാരത്തിന് പ്രശസ്ത കവി കെ.ജയകുമാര്‍ അര്‍ഹനായി. ഡോ.ജോര്‍ജ്ജ് ഓണക്കൂറും എസ്.മഹാദേവന്‍ തമ്പിയും ഡോ.എം.ആര്‍.തമ്പാനും അംഗങ്ങളായുള്ള അവാര്‍ഡ് നിര്‍ണ്ണയ സമിതിയാണ് കെ.ജയകുമാറിനെ തെരഞ്ഞെടുത്തത്. കവി, ഗാനരചയിതാവ്, പരിഭാഷകന്‍, പ്രബന്ധകാരന്‍, ചിത്രകാരന്‍ എന്നീ മേഖലകളിലെ രചനകളിലൂടെ അദ്ദേഹം മലയാളത്തിന് നല്‍കിയ മൂല്യവത്തായ സംഭാവനകള്‍ പരിഗണിച്ചാണ് മൂന്നാമത് തലേക്കുന്നില്‍ പുരസ്‌കാരം കെ.ജയകുമാറിന് നല്‍കുന്നതെന്ന് അവാര്‍ഡ് നിര്‍ണ്ണയസമിതി ചെയര്‍മാന്‍ ഡോ.ജോര്‍ജ്ജ് ഓണക്കൂര്‍ പറഞ്ഞു.
Also read: പൊളിയാണ് പോത്തന്‍കോട് ബ്ലോക്ക്; കാന്‍സറിനെ പ്രതിരോധിക്കാന്‍ ഫസ്റ്റ് ചെക്ക് പദ്ധതി
മാര്‍ച്ച് 25ന് മ്യൂസിയത്തിന് സമീപുള്ള സത്യന്‍സ്മാരക ഹാളില്‍ രാവിലെ 10.30ന് ചേരുന്ന അനുസ്മരണ യോഗത്തില്‍ വച്ച് പ്രതിപക്ഷനേതാവ് വി.ഡി.സതീശന്‍ പുരസ്‌കാരം സമ്മാനിക്കും. കള്‍ച്ചറല്‍ സെന്റര്‍ ചെയര്‍മാന്‍ പാലോട് രവി അദ്ധ്യക്ഷം വഹിക്കും. അരലക്ഷം രൂപയും ആര്‍ട്ടിസ്റ്റ് ഭട്ടതിരി രൂപകല്പന ചെയ്ത ഫലകവും പ്രശസ്തിപത്രവുമടങ്ങിയതാണ് അവാര്‍ഡ്.
ചടങ്ങില്‍വച്ച് ഡോ.കെ.ഓമനക്കുട്ടി, സൂര്യകൃഷ്ണമൂര്‍ത്തി, കാവാലം ശ്രീകുമാര്‍, ഡോ.സഹദുള്ള എന്നിവരെ ആദരിക്കും. വി.എം.സുധീരന്‍, എം.എം.ഹസ്സന്‍ എന്നിവര്‍ അനുസ്മരണ പ്രഭാഷണം നടത്തും.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

