‘കെ ഫോണ്‍ കേബിളുകള്‍ ചൈനയില്‍ നിന്ന് ഇറക്കുമതി ചെയ്തു എന്ന് എവിടെയാണ് പറഞ്ഞത്?’; വിമര്‍ശനവുമായി കെ.കെ രാഗേഷ്

തന്റെ ഫേസ്ബുക്ക് പോസ്റ്റ് തെറ്റായ രീതിയില്‍ വ്യാഖ്യാനിച്ചതിനെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഐഎം സംസ്ഥാന സമിതി അംഗവും കര്‍ഷക സംഘം നേതാവുമായ കെ.കെ രാഗേഷ്. കെ ഫോണുമായി ബന്ധപ്പെട്ട് പങ്കുവെച്ച ഒരു പോസ്റ്റിലെ വരി എടുത്തുകാട്ടിയാണ് വിമര്‍ശനമെന്നും ഇത് ശരിയായ നടപടയല്ലെന്നും കെ.കെ രാഗേഷ് പറയുന്നു.

Also Read- ബിജെപിയില്‍ നിന്ന് രാജിവെച്ചു; ഭീമന്‍ രഘു സിപിഐഎമ്മിലേക്ക്

ചൈനീസ് കേബിള്‍ ആരോപണവുമായി കെ ഫോണ്‍ പദ്ധതിയുടെ ശോഭ കെടുത്താന്‍ പ്രതിപക്ഷം ശ്രമിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയുള്ള കെ.കെ രാഗേഷിന്റെ പോസ്റ്റിലെ വരികളാണ് വിവാദമാക്കിയിരിക്കുന്നത്. ‘ചൈനീസ് എന്ന് കേള്‍ക്കുമ്പോള്‍ നിലവാരം കുറഞ്ഞതാണെന്ന് തോന്നുന്നത് അറിവില്ലായ്മ കൊണ്ടാണ്’ എന്ന പോസ്റ്റിലെ വരിയാണ് വിവാദമായത്. കെ ഫോണ്‍ കേബിളുകള്‍ ചൈനയില്‍ നിന്ന് ഇറക്കുമതി ചെയ്തു എന്ന് പോസ്റ്റില്‍ എവിടെയാണ് പറഞ്ഞതതെന്ന് കെ.കെ രാഗേഷ് പറയുന്നു.

കെ.കെ രാഗേഷിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

‘ചൈനീസ് എന്ന് കേള്‍ക്കുമ്പോള്‍ നിലവാരം കുറഞ്ഞതാണെന്ന് തോന്നുന്നത് അറിവില്ലായ്മ കൊണ്ടാണ്’ എന്ന ഞാന്‍ കഴിഞ്ഞ ദിവസം പങ്കുവെച്ച പോസ്റ്റിലെ വരിയില്‍ തൂങ്ങിയാണ് ചിലര്‍ ഇപ്പോള്‍ അഭ്യാസം കാണിക്കുന്നത്. ചൈനയില്‍ നിന്നും കെ ഫോണ്‍ കേബിള്‍ ഇറക്കുമതി ചെയ്തുവെന്ന് ഞാന്‍ സമ്മതിച്ചതായി ചിലര്‍ പറയുന്നത് കേട്ടു. കെ ഫോണ്‍ കേബിളുകള്‍ ചൈനയില്‍ നിന്ന് ഇറക്കുമതി ചെയ്തു എന്ന് പോസ്റ്റില്‍ എവിടെയാണ് പറഞ്ഞത്?

ഹരിയാനയിലെ ബാവലില്‍ നിര്‍മിക്കുന്ന എല്‍എസ് കേബിള്‍ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിന്റെ ഒപ്റ്റിക്കല്‍ ഗ്രൗണ്ട് വയറുകളാണ് കെ ഫോണ്‍ കേബിളിനായി ഉപയോഗിച്ചതെന്ന് പോസ്റ്റില്‍ വ്യക്തമായ ഭാഷയില്‍ പറഞ്ഞിട്ടുണ്ട്. ഇത് ഇന്ത്യയില്‍ രജിസ്റ്റര്‍ ചെയ്ത കമ്പനിയാണ്. 25 വര്‍ഷത്തേക്ക് ഒപ്റ്റിക്കല്‍ ഗ്രൗണ്ട് വയര്‍ കേബിള്‍ നിര്‍മ്മിക്കാനുള്ള പെര്‍ഫോമന്‍സ് വാറന്റി സര്‍ട്ടിഫിക്കറ്റ് ഉള്ള കമ്പനിയാണിത്. ഒപ്റ്റിക്കല്‍ ഗ്രൗണ്ട് വയറിന്റെ ഫാക്ടറി ആക്‌സപ്റ്റന്‍സ് ടെസ്റ്റ് (FAT) എല്‍എസ് കേബിള്‍ ഇന്ത്യയുടെ ഹരിയാനയിലെ ഫാക്ടറിയില്‍ തന്നെയാണ് നടത്തിയത്. ഇത് KSEBL/ KSITIL ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലാണ് നടത്തിയതും.

കേബിള്‍ ഇന്ത്യയില്‍ നിന്നുതന്നെ ലഭ്യമാക്കിയപ്പോള്‍ അതിലുള്ള ഒപ്റ്റിക്കല്‍ ഫൈബര്‍ യൂണിറ്റാണ് ചൈനയില്‍ നിന്നും ലഭ്യമാക്കിയത്. ഒപ്റ്റിക്കല്‍ യൂണിറ്റ് ലഭ്യമാക്കിയത് ചൈനയിലെ Jiangsu Sterlite Tongguang Optical Fiber Co Ltd. ല്‍ നിന്നാണെന്ന് മുന്‍പത്തെ പോസ്റ്റില്‍ പറഞ്ഞതിനെ കെ ഫോണിനായുള്ള കേബിള്‍ ചൈനയില്‍ നിന്നും വാങ്ങി എന്നാണ് ചിലര്‍ തെറ്റിദ്ധരിപ്പിക്കുന്നത്. കാര്യമറിയാതെ കേബിളും ഫൈബറും അസ്ഥാനത്ത് പ്രയോഗിച്ചാണ് ചിലരുടെ വിമര്‍ശനക്കസര്‍ത്ത്. ചിലരാകട്ടെ കാര്യമറിഞ്ഞിട്ടും ജനത്തെ തെറ്റിദ്ധരിപ്പിച്ച് സര്‍ക്കാരിനെ വളഞ്ഞിട്ടാക്രമിക്കാനുള്ള വ്യഗ്രതയിലാണ്.

Also Read- ‘മറുനാടനെതിരെ ഇതുവരെ ഹെല്‍പ് ഡെസ്‌കില്‍ സമീപിച്ചത് സ്ത്രീകള്‍ ഉള്‍പ്പെടെ 65 പേര്‍; കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെ സകല കോടതിയിലും കയറ്റും’: പി. വി അന്‍വര്‍

ഡിപ്പാര്‍ട്‌മെന്റ് ഓഫ് ടെലികമ്യൂണിക്കേഷന്‍ 29.08.2018 ന് ഇറക്കിയ ഗസറ്റ് നോട്ടിഫിക്കേഷനിലെ ‘മെയ്ക്ക് ഇന്‍ ഇന്ത്യ’ മാനദണ്ഡ പ്രകാരം ഒരു ഉല്‍പ്പന്നത്തിന്റെ 55 ശതമാനത്തിലധികം ഭാഗം ഇന്ത്യയില്‍ തന്നെ നിര്‍മ്മിക്കണമെന്നാണ് വ്യവസ്ഥ. ഇവിടെ പ്രൊഡക്റ്റിന്റെ 58 ശതമാനം ഭാഗവും ഇന്ത്യയില്‍ തന്നെ നിര്‍മ്മിച്ചതിനാല്‍ ടെലികോം വകുപ്പിന്റെ മെയ്ക്ക് ഇന്‍ ഇന്ത്യ മാനദണ്ഡങ്ങള്‍ കെ ഫോണ്‍ പദ്ധതിയില്‍ കൃത്യമായി പാലിക്കപ്പെട്ടിട്ടുണ്ട്. പ്രൊഡക്റ്റ് മെയ്ക്ക് ഇന്‍ ഇന്ത്യ മാനദണ്ഡങ്ങള്‍ പാലിച്ചിട്ടുണ്ടെന്ന് 19-12-2019 ന് ചേര്‍ന്ന കെ ഫോണ്‍ ടെക്‌നിക്കല്‍ കമ്മിറ്റിയും അംഗീകരിച്ചതാണ്. ഫൈബര്‍ ഭാഗം മാത്രമാണ് ഇന്ത്യയ്ക്ക് പുറത്തുനിന്നും ലഭ്യമാക്കേണ്ടി വന്നത്. ഇത് മറച്ചുവെച്ചാണ് ചൈനീസ് കേബിള്‍ ഇന്ത്യയില്‍ കൊണ്ടുവന്ന് എല്‍എസ് കേബിളിന്റെ സ്റ്റിക്കര്‍ ഒട്ടിച്ചുവെന്നൊക്കെ ചിലര്‍ പ്രചരിപ്പിക്കുന്നത്. ഇന്ത്യയുമായി അതിര്‍ത്തി പങ്കിടുന്ന രാജ്യങ്ങളില്‍ നിന്നുള്ള വെണ്ടര്‍മാരില്‍ നിന്ന് അസംസ്‌കൃത വസ്തുക്കളോ ഉപ ഘടകങ്ങളോ വാങ്ങാന്‍ ബിഡ്ഡര്‍മാര്‍ക്ക് കഴിയാത്ത സാഹചര്യം അന്നും ഇന്നും നിലവിലില്ല. 2017 ലെ ജനറല്‍ ഫിനാന്‍ഷ്യല്‍ റൂള്‍സിലെ റൂള്‍ 144 (ഃശ) വഴിയുള്ള നിയന്ത്രണങ്ങളെക്കുറിച്ച് ഉയര്‍ന്നുവന്ന സംശയങ്ങള്‍ക്കും വ്യക്തതക്കുറവുകള്‍ക്കും ക്ലാരിഫിക്കേഷന്‍ നല്‍കിക്കൊണ്ട് 2021 ഫെബ്രുവരി 8 ന് കേന്ദ്ര സര്‍ക്കാര്‍ തീര്‍പ്പുവരുത്തിയിട്ടുണ്ട്. ധനമന്ത്രാലയത്തിനു കീഴിലെ എക്‌സ്‌പെന്റീച്ചര്‍ വകുപ്പ്, പ്രൊക്യുര്‍മെന്റ് പോളിസി ഡിവിഷന്‍ പുറപ്പെടുവിച്ച ഓഫീസ് മെമ്മോറാണ്ടത്തിലാണ് ഇത് ക്ലാരിഫിക്കേഷനായി പറഞ്ഞത്.

ഇന്ത്യയുമായി അതിര്‍ത്തി പങ്കിടുന്ന രാജ്യങ്ങളില്‍ നിന്നുള്ള വെണ്ടര്‍മാരില്‍ നിന്ന് അസംസ്‌കൃത വസ്തുക്കള്‍, ഘടകങ്ങള്‍, ഉപയന്ത്രസാമഗ്രികള്‍ തുടങ്ങിയവ വാങ്ങാന്‍ ബിഡ്ഡര്‍ക്ക് അനുവാദമുണ്ടെന്നാണ് ഇതില്‍ വ്യക്തമാക്കുന്നത്. ഇത് ഉപകരാറായി കണക്കാക്കാത്തതിനാല്‍ അത്തരം വെണ്ടര്‍മാര്‍ കോംപീറ്റന്റ് അതോറിറ്റിയില്‍ രജിസ്റ്റര്‍ ചെയ്യേണ്ടതില്ലെന്നും ഓഫീസ് മെമ്മോറാണ്ടത്തിലുണ്ട്.
‘A bidder is permitted to procure raw material, components, sub-assemblies etc from the vendors from countries which shares a land border with india. Such vendors will not be required to be registered with the Competent Authority, as it is not regarded as sub-contracting.’

(ഓഫീസ് മെമ്മോറാണ്ടം dated 8-2-2021.

പ്രൊക്യുര്‍മെന്റ് പോളിസി ഡിവിഷന്‍, എക്‌സ്‌പെന്റീച്ചര്‍ വകുപ്പ്, ധനമന്ത്രാലയം, ഗവണ്മെന്റ് ഓഫ് ഇന്ത്യ) കെ.എസ്.ഇ.ബി. നല്‍കിയ ക്വറി ചൂണ്ടിക്കാട്ടിയാണ് മറ്റൊരു വിമര്‍ശനം. ഏതൊരു പദ്ധതിയിലും അതിന്റെ പ്രാരംഭ ഘട്ടങ്ങളില്‍ ഇത്തരം സാങ്കേതികമായ ക്വറികള്‍ ഉണ്ടാവുക സ്വാഭാവികമാണ്. അത്തരം ക്വറികള്‍ക്ക് സംശയനിവാരണം നടത്തിയും ആവശ്യമെങ്കില്‍ ഉള്‍ക്കൊണ്ടുമാണ് പദ്ധതി മുന്നോട്ടുനീങ്ങുക. 2019 നവംബറില്‍ നല്‍കിയ ക്വറിക്ക് തൊട്ടടുത്ത മാസം തന്നെ കെ ഫോണ്‍ ടെക്‌നിക്കല്‍ കമ്മിറ്റി ക്ലാരിഫിക്കേഷന്‍ നല്‍കിയിട്ടുണ്ട്. 220 കെ.വി. ലൈനിനുവേണ്ടി വാങ്ങുന്ന സാധാരണ എര്‍ത്ത് വയറും കെ ഫോണിനുവേണ്ടി ലഭ്യമാക്കിയ ഒപ്റ്റിക്കല്‍ യൂണിറ്റും തമ്മില്‍ വില വ്യത്യാസം ഉണ്ടാവുമെന്നത് സ്വാഭാവികമാണ്. അതേസമയം 2019 ഫെബ്രുവരിയില്‍ എല്‍എസ് കേബിളില്‍ നിന്ന് ഒരു കിലോമീറ്റര്‍ ഒപ്റ്റിക്കല്‍ ഗ്രൗണ്ട് വയറിന് നിശ്ചയിച്ച വില 1,55,325.88 രൂപയാണ്. എന്നാല്‍, 2020 ഏപ്രിലില്‍ ട്രാന്‍സ്ഗ്രിഡ് ടെന്‍ഡറില്‍ ഗടഋആഘ ഒരു കിലോമീറ്റര്‍ ഒപ്റ്റിക്കല്‍ ഗ്രൗണ്ട് വയറിന് നിശ്ചയിച്ച വില 1,56,315.22 രൂപയുമാണ്. ഇതിനെപ്പറ്റി കൂടുതല്‍ വിശദീകരണം ആവശ്യമുണ്ടെന്നു തോന്നുന്നില്ല.
ഒപ്റ്റിക്കല്‍ ഗ്രൗണ്ട് വയര്‍, ഫൈബര്‍ എന്നിവയുടെ ടൈപ്പ് ടെസ്റ്റ് ചൈനയില്‍ നടത്തിയത് ആര്‍എഫ്പിയില്‍ വ്യക്തമാക്കിയിട്ടുള്ള എല്ലാ ടെസ്റ്റുകളും ഇന്ത്യയില്‍ നിലവില്‍ ലഭ്യമല്ലാത്തതിനാലാണ്.

സിഎജി റിപ്പോര്‍ട്ടിനെപ്പറ്റിയാണ് മറ്റുചില ആരോപണം. ഒരു സിഎജി റിപ്പോര്‍ട്ടിലും അത്തരമൊരു പരാമര്‍ശമില്ല. ഇതുവരെ പുറത്തുവരാത്ത റിപ്പോര്‍ട്ടിനെ ഉദ്ധരിച്ചുള്ള വിമര്‍ശനങ്ങളോട് മറ്റെന്തു പറയാനാണ്? പിന്നെയുള്ളത് എജി നല്‍കിയ ക്വറികളാണ്. പ്രാരംഭ ഘട്ടങ്ങളിലെ ക്വറികള്‍ക്ക് അതാത് സമയം ക്ലാരിഫിക്കേഷന്‍ നല്‍കിയിട്ടുമുണ്ട്. അത് അസ്വാഭാവികമായ കാര്യവുമല്ല. കേബിളും ഫൈബറും തമ്മിലുള്ള വ്യത്യാസമറിയാതെ വിമര്‍ശിക്കുന്നതിന്റെ പ്രശ്‌നമാണ് ചിലര്‍ക്കെന്ന് പറയേണ്ടിവരും. കൂടാതെ, ചൈനീസ് ഉല്‍പ്പന്നങ്ങള്‍ ഗുണമേന്മയില്ലാത്തവയാണെന്ന നിര്‍മ്മിത പൊതുബോധത്തിനൊപ്പമാണ് പല വിമര്‍ശനങ്ങളും. അതുകൊണ്ടാണ് ‘ചൈനീസ് എന്ന് കേള്‍ക്കുമ്പോള്‍ നിലവാരം കുറഞ്ഞതാണെന്ന് തോന്നുന്നത് അറിവില്ലായ്മ കൊണ്ടാണ്’ എന്ന് കഴിഞ്ഞദിവസം പറയേണ്ടി വന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News