ആശമാർ സമരം ചെയ്യേണ്ടത് കേന്ദ്ര ഗവൺമെന്റിന് എതിരെ: കെ കെ ശൈലജ

കേന്ദ്രസർക്കാർ വിഹിതം ഇല്ലാതാക്കി സംസ്ഥാന ഗവൺമെന്റിനെ കൂടുതൽ ബുദ്ധിമുട്ടിക്കുന്നുവെന്ന് കെ കെ ശൈലജ. സമരം ചെയ്യേണ്ടത് കേന്ദ്ര ഗവൺമെന്റിന് എതിരെയാണെന്നും ശൈലജ പറഞ്ഞു. ആശാവർക്കർമാരെ സ്ഥിരം ജീവനക്കാരായി പരിഗണിക്കണം. അതിനാവശ്യമായ തുക അനുവദിക്കണെന്നും ശൈലജ പറഞ്ഞു.

ALSO READ: ‘ആനന്ദകുമാർ കുടുങ്ങും, രഹസ്യ മൊഴി രേഖപ്പെടുത്തണം’; പാതിവില തട്ടിപ്പ് കേസിൽ അനന്തുകൃഷ്ണനെ കസ്റ്റഡിയിൽ വിട്ട് കോടതി

സിഐടിയുവിന്റെ സമരത്തിന്റെ ഭാഗമായാണ് ഓണറേറിയം വർദ്ധനവ് ഉണ്ടായത്. സമരം ചെയ്യുന്ന എല്ലാ ആശാ പ്രവർത്തകരെയും പിന്തുണയ്ക്കുകയാണ്. എന്നാൽ ആ സമരം കേന്ദ്ര ഗവൺമെന്റിന് എതിരായിരിക്കണം. ബിജെപി നേതാക്കൾ സമരപ്പന്തലിൽ അഭിവാദ്യം ചെയ്യാൻ എത്തുന്നു. ബിജെപി നേതാക്കൾ കേന്ദ്രത്തോട് ആശമാരുടെ ആവശ്യങ്ങൾ പ്രഖ്യാപിക്കുകയാണ് വേണ്ടത്.

യുഡിഎഫ് സർക്കാറിന്റെ കാലത്ത് അഞ്ചു പൈസ കൊടുത്തിട്ടില്ല. അവർക്കെതിരെ സമരം ഇല്ല. ആശാന്മാരുടെ ആവശ്യങ്ങൾ പരിഗണിക്കാത്ത ബിജെപിക്കെതിരെ സമരമില്ല. സുസ്ഥിര അവസ്ഥയുണ്ടാക്കിയ ഇടതുപക്ഷത്തിനെതിരെയാണ് സമരം. അതുകൊണ്ടാണ് ഇത് രാഷ്ട്രീയപ്രേരിതമെന്ന് പറയുന്നത്. വീണ ജോർജിനെ കാണാൻ കേന്ദ്രമന്ത്രി സമയം അനുവദിക്കേണ്ടതായിരുന്നുവെന്നും ശൈ​ലജ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News