വഴിക്കടവ് അപകടം: പന്നിയെ വെടി വയ്ക്കാൻ പഞ്ചായത്തിനെ അനുവദിച്ചിരുന്നു, ഇത് നടപ്പാക്കിയോ എന്ന് പരിശോധിക്കണമെന്ന് മന്ത്രി കെ കൃഷ്ണൻകുട്ടി

വഴിക്കടവിലെ അപകടത്തിൽ പോലീസിനോട് അന്വേഷിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് മന്ത്രി കെ കൃഷ്ണൻകുട്ടി. പന്നിയെ വെടി വയ്ക്കാൻ പഞ്ചായത്തിനെ അനുവദിച്ചിരുന്നു. ഇത് അവിടെ നടപ്പാക്കിയോ എന്ന് പരിശോധിക്കണം. വനം മന്ത്രിയെ കുറ്റപ്പെടുത്തുന്നത് ശരിയല്ല. പഞ്ചായത്ത് വെടി വെക്കാൻ അനുമതി നൽകിയിരുന്നെങ്കിൽ ഇത് സംഭവിക്കില്ലായിരുന്നു എന്നും അദ്ദേഹം പറഞ്ഞു.

വൈദ്യുതി മോഷണം എന്ന പരാതി കെഎസ്ഇബിക്ക് ലഭിച്ചിട്ടില്ല. പരാതി ലഭിച്ചിട്ടും നടപടി എടുക്കാതിരുന്നോ എന്ന് പരിശോധിക്കും. വീഴ്ച സംഭവിച്ചോ എന്ന് പരിശോധിക്കും. കെഎസ്ഇബിയെ മാത്രം കുറ്റം പറയുന്നത് ശരിയല്ല. ബോധവൽകരണം നടത്തുന്നു.

അതേസമയം വഴിക്കടവിലെ അപകടത്തിൽ രാഷ്ട്രീയ ഗൂഢാലോചന പരിശോധിക്കണമെന്ന് സിപിഐ എം. ആസൂത്രിതമായി ഒരു പ്രദേശത്ത് നടന്നുവന്ന നിയമവിരുദ്ധ പ്രവർത്തനത്തിന്റെ ഭാഗമായാണ് ഇങ്ങനെയൊരു സംഭവം ഉണ്ടായത് എന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ പ്രതികരിച്ചു. സംഭവം നടന്ന ഉടൻ രാഷ്ട്രീയമായി ഉപയോഗിക്കുന്നു. പിന്നിൽ ഗൂഢാലോചന സംഘമുണ്ട് എന്നും അദ്ദേഹം പറഞ്ഞു.

പ്രതിപക്ഷ പ്രതിഷേധം സ്വാഭാവികമല്ല. എന്തും ചെയ്യാൻ മടിയില്ലാത്ത സെറ്റാണ് യുഡിഫ്. കർഷകരുടെ പ്രശ്നവുമായി ബന്ധപ്പെട്ട വിഷയമല്ല. തികച്ചും ദൗർഭാഗ്യകരമായ സംഭവത്തെ രാഷ്ട്രീയ വത്കരിക്കാൻ ശ്രമിക്കുന്നു എന്നും അദ്ദേഹം പറഞ്ഞു.

ALSO READ: നിലമ്പൂരിൽ പന്നിക്കെണിയില്‍ നിന്നും വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ച സംഭവം; ജീവനെടുത്തത് സ്വകാര്യ ഭൂമിയില്‍ പന്നിയെ പിടികൂടാന്‍ വെച്ച കെണി; ലൈനിൽ നിന്ന് നേരിട്ട് വൈദ്യുതി എടുത്തതിന്റെ ദൃശ്യങ്ങൾ പുറത്ത്

കെഎസ്ഇബി ലൈനിൽ നിന്ന് അനധികൃതമായി വൈദ്യുതി മോഷ്ടിക്കുകയായിരുന്നു. പന്നികളെ കൊല്ലാൻ സ്ഥിരമായി നടത്തുന്ന ഒരു കുറ്റകൃത്യമാണ് ഉണ്ടായത്. ഉത്തരവാദിയായ ആളെ പോലീസ് കണ്ടെത്തിയിട്ടുണ്ട്, അറസ്റ്റ് ചെയ്തിട്ടുണ്ട്. പ്രതിയുടെ ഫോൺകോൾ ഉൾപ്പെടെയുള്ള കാര്യങ്ങൾ പോലീസ് പരിശോധിക്കുമെന്ന് പ്രതീക്ഷിക്കുന്നു എന്നും അദ്ദേഹം പ്രതികരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News