രാഹുലിന് അര്‍ധസെഞ്ച്വറി, ജഡേജ കൂടാരം കയറി, 5 വിക്കറ്റ് നഷ്ടം; ഇന്ത്യ പതറുന്നു

ഓസ്ട്രേലിയക്കെതിരായ ഫൈനലില്‍ കെഎല്‍ രാഹുലിന് അര്‍ധ സെഞ്ച്വറി. അടുത്ത് ഓവറില്‍ രവീന്ദ്ര ജഡേജ കൂടാരം കയറി.  നിലവില്‍ കെഎല്‍ രാഹുലും സൂര്യകുമാര്‍ യാദവുമാണ് ക്രീസില്‍.ഹെയ്സല്‍വുഡിന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ ജോഷ് ഇംഗ്ലിസിനു ക്യാച്ച് നല്‍കിയാണ് ജഡേജയുടെ മടക്കം. താരം 9 റണ്‍സെടുത്തു.

നേരത്തെ 86 പന്തുകള്‍ പ്രതിരോധിച്ചാണ് ഇന്ത്യക്ക് ഏറെ നിര്‍ണായകമായ ഇന്നിങ്സ് കളിച്ച് രാഹുല്‍ 50 തികച്ചത്. അര്‍ധ സെഞ്ച്വറിക്ക് പിന്നാലെ വിരാട് കോഹ്ലി മടങ്ങി ഇന്ത്യ കൂടുതല്‍ പ്രതിരോധത്തിലായിരുന്നു.

Also Read; ഓസ്ട്രേലിയക്കെതിരായ ഫൈനലില്‍ ഇന്ത്യക്ക് മൂന്ന് വിക്കറ്റുകള്‍ നഷ്ടം

4 റണ്‍സെടുത്ത് ഓപ്പണര്‍ ശുഭ്മാന്‍ഗില്ലിന്റെ വിക്കറ്റാണ് ആദ്യം ഇന്ത്യക്ക് നഷ്ടമായത്. ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ അര്‍ധ സെഞ്ച്വറിക്ക് മുന്‍പ് വീണ്ടും മടങ്ങി. ഇത്തവണയും മിന്നല്‍ തുടക്കം നല്‍കിയാണ് നായകന്‍ മടങ്ങിയത്. തൊട്ടു പിന്നാലെ എത്തിയ ശ്രേയസ് അയ്യരും പുറത്തായി.

31 പന്തില്‍ നാല് ഫോറും മൂന്ന് സിക്‌സും സഹിതം രോഹിത് 47 റണ്‍സെടുത്തു. ഗ്ലെന്‍ മാക്‌സ്വെല്ലിന്റെ പന്തില്‍ ഉജ്ജ്വല ക്യാച്ചെടുത്ത് ട്രാവിസ് ഹെഡ്ഡാണ് രോഹിതിനെ അവിശ്വസനീയമാം വിധം മടക്കിയത്.

Also Read: ഇന്ത്യ പൊരുതുന്നു, കൊഹ്ലി-രാഹുല്‍ കൂട്ടുകെട്ട്; 100 കടന്ന് ഇന്ത്യ

തൊട്ടുപിന്നാലെ പന്തെറിയാനെത്തിയ ഓസ്‌ട്രേലിയന്‍ നായകന്‍ പാറ്റ് കമ്മിന്‍സാണ് ശ്രേയസിനെ പുറത്താക്കി ഇന്ത്യയെ ഞെട്ടിച്ചത്. താരം മൂന്ന് പന്തില്‍ നാല് റണ്‍സുമായി മടങ്ങി. കമ്മിന്‍സിന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ ജോഷ് ഇംഗ്ലസിനു പിടിനല്‍കിയാണ് ശ്രേയസിന്റെ മടക്കം.

നേരത്തെ സ്‌കോര്‍ 30ല്‍ എത്തിയപ്പോള്‍ ഗില്‍ പുറത്തായിരുന്നു. മിച്ചല്‍ സ്റ്റാര്‍ക്കിന്റെ പന്തില്‍ ആദം സാംപയ്ക്ക് ക്യാച്ച് നല്‍കിയാണ് താരം മടങ്ങിയത്. ഏഴ് പന്തില്‍ നാല് റണ്‍സുമായി ഗില്‍ മടങ്ങി. ടോസ് നേടി ഓസ്‌ട്രേലിയ ഇന്ത്യയെ ബാറ്റിങിനു അയക്കുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here