
തനിക്കെതിരെയുള്ള സിബിഐ അന്വേഷണ ഉത്തരവിൽ ഗൂഢാലോചന അന്വേഷിക്കണമെന്ന് കെ എം എബ്രഹാം. ഇക്കാര്യം ആവശ്യപ്പെട്ട് അദ്ദേഹം മുഖ്യമന്ത്രിക്ക് കത്ത് നൽകി. ഗൂഢാലോചന ഐ പി എസ് ഉദ്യോഗസ്ഥന്റെ നേതൃത്വത്തിലുള്ള സംഘത്തെ കൊണ്ട് അന്വേഷിപ്പിക്കണം.
പരാതിക്കാരൻ ജോമോൻ പുത്തൻ പുരക്കലിനെതിരെ ഗുരുതര ആരോപണവും കെ എം എബ്രാഹം ഉയർത്തി. ജോമോൻ തനിക്കെതിരെ ഗൂഢാലോചന നടത്തിയെന്നും ജോമോനൊപ്പം രണ്ടു പേർക്ക് കൂടി ഗൂഢാലോചനയിൽ പങ്കുണ്ടെന്നും കത്തിൽ പറയുന്നു.
താൻ ധനവകുപ്പ് സെക്രട്ടറി ആയിരിക്കെ അഴിമതി കണ്ടെത്തിയ പൊതു മേഖല സ്ഥാപനത്തിന്റെ തലപ്പത്തു ഉണ്ടായിരുന്നവരാണ് മറ്റ് രണ്ടു പേർ. 2015 മുതൽ ഗൂഢാലോചന നടത്തി. മൂന്ന് പേരും സംസാരിച്ചതിന്റ ഫോൺ ശബ്ദരേഖ തന്റെ പക്കൽ ഉണ്ടെന്നും കെ എം എബ്രഹാം. തനിക്ക് എതിരായ നീക്കങ്ങൾ മുഖ്യമന്ത്രിയുടെ ഓഫിസിനെ അപകീർത്തിപ്പെടുത്താനാണ്. ചീഫ് പ്രിൻസിപ്പൽ സെക്രട്ടറി സ്ഥാനത്ത് തുടരണോ എന്ന് മുഖ്യമന്ത്രിക്ക് തീരുമാനിക്കാമെന്നും കെ എം എബ്രഹാം കത്തിൽ വ്യക്തമാക്കി.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here