
പ്രശസ്ത എഴുത്തുകാരനും സാംസ്കാരിക പ്രവർത്തകനുമായ കെ എം സലീംകുമാർ അന്തരിച്ചു. 77 വയസ്സായിരുന്നു. ശ്വാസകോശ രോഗത്തെ തുടർന്ന് കൊച്ചിയിലെ സഹകരണ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് പുലർച്ചെയാണ് അന്ത്യം. മുൻ നക്സൽ പ്രവർത്തകനും ദളിത് ചിന്തകനുമായിരുന്ന സലീംകുമാർ അടിയന്തിരാവസ്ഥക്കാലത്ത് 17 മാസത്തോളം ജയിൽ വാസം അനുഭവിച്ചിട്ടുണ്ട്. ഇടുക്കി ജില്ലയിലെ തൊടുപുഴ വെള്ളിയാമറ്റം സ്വദേശിയാണ് . സംസ്കാരം പിന്നീട്.
രക്ത പതാക മാസിക, അധസ്ഥിത നവോത്ഥാന മുന്നണി ബുള്ളറ്റിന്‍, ദലിത് ഐക്യ ശബ്ദം ബുള്ളറ്റിന്‍, ദലിത് മാസിക തുടങ്ങിയ പ്രസിദ്ധീകരണങ്ങളുടെ എഡിറ്റര്‍ ആയും. മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ ‘നെഗ്രിറ്റിയൂഡ്’ എന്ന പംക്തിയും കൈകാര്യം ചെയ്തിട്ടുണ്ട്.
പുസ്തകങ്ങള്‍ :- സംവരണവും സമവായത്തിന്റെ രാഷ്ട്രീയവും (2006), ദലിത് പ്രത്യയശാസ്ത്രവും സമുദായവല്‍ക്കരണവും (2008) ഭൂമിയുടെ ജാതിയും രാഷ്ട്രീയവും (എഡിറ്റര്‍- 2008), നെഗ്രിറ്റിയൂഡ് (2012) സംവരണം ദലിത് വീക്ഷണത്തില്‍ (2018) ദലിത് ജനാധിപത്യ ചിന്ത (2018) ഇതാണ് ഹിന്ദു ഫാസിസം (2019) വംശമേധാവിത്വത്തിന്റെ സൂക്ഷ്മതലങ്ങള്‍ (2021)
ഭാര്യ: പരേതയായ ആനന്ദവല്ലി.
മക്കള്‍: ഡോ. പി.എസ്. ഭഗത്, പി.എസ് ബുദ്ധ. മരുമകന്‍: ഗ്യാവിന്‍ ആതിഷ്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here