‘2019 മുതൽ വെൽഫയർ പാർട്ടി കോൺഗ്രസിനൊപ്പമുണ്ട്’; ജമാഅത്തെ ഇസ്ലാമി പിന്തുണയിൽ അത്ഭുതം വേണ്ടെന്ന് കെ മുരളീധരൻ

K Muraleedharan

കോൺഗ്രസ് – ജമാഅത്തെ ഇസ്ലാമി പിന്തുണയിൽ അത്ഭുതം വേണ്ടെന്ന് കെ മുരളീധരൻ. 2019 മുതൽ വെൽഫയർ പാർട്ടി കോൺഗ്രസിനൊപ്പമുണ്ട്. അതിന്റെ തുടർച്ച മാത്രമാണ് നിലമ്പൂരിലേത്. അതിൽ ഭൂകമ്പം ഉണ്ടാക്കേണ്ട ആവശ്യമില്ല എന്നും അദ്ദേഹം പറഞ്ഞു.

അതേസമയം പരാജയഭീതിയിൽ യുഡിഎഫ് സ്വീകരിക്കുന്നത് അപകടകരമായ കൂട്ടുകെട്ടെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ​ഗോവിന്ദൻ. ഇതിന് നിലമ്പൂരിലെ ജനങ്ങൾ തെരഞ്ഞെടുപ്പിലൂടെ മറുപടി നൽകുമെന്നും അദ്ദേഹം പറഞ്ഞു. യുഡിഎഫിലെ ഘടക കക്ഷികൾ നിലപാട് വ്യക്തമാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ജമാഅത്തെ ഇസ്ലാമി ബന്ധം ദൃഢമാക്കാൻ യുഡിഎഫ്. വെൽഫയർ പാർട്ടിക്ക് നിയമസഭാ തെരഞ്ഞെടുപ്പിൽ സീറ്റ് നൽകാൻ തീരുമാനം. കോഴിക്കോട്, മലപ്പുറം ജില്ലകളിലാകും സീറ്റ് നൽകുക. നിലമ്പൂരിലെ പിന്തുണക്ക് പ്രത്യുപകാരമായാണ് സീറ്റ് വാഗ്ദാനം. കോൺഗ്രസിൻ്റെ സീറ്റിൽ പൊതു സ്വതന്ത്രൻ എന്ന ലേബലിലാകും മത്സരിക്കുക. കോൺഗ്രസ് ലീഗ് നേതൃത്വവും വെൽഫയർ പാർട്ടി നേതാക്കളും മൂന്ന് വട്ടം ചർച്ച നടത്തി. പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ്റെ നേതൃത്വത്തിലായിരുന്നു ചർച്ചകൾ നടന്നത്.

ALSO READ:പൊന്ന് വീണ്ടും പവറായി; ഇന്നത്തെ നിരക്ക് അറിയാം

അതേസമയം കോൺഗ്രസ് – ജമാഅത്തെ ഇസ്ലാമി ബന്ധത്തിൽ വിനയായി ഉമ്മൻചാണ്ടി സർക്കാരിൻ്റെ സത്യവാങ്മൂലം. ജമാഅത്തെ ഇസ്ലാമിക്കെതിരെ സത്യവാങ്ങ്മൂലം നൽകിയത് 2014ൽ. ജമാഅത്തെ ഇസ്ലാമിയുടെ ഭരണഘടന ഇന്ത്യൻ ഭരണഘടനയെ അവഗണിക്കുന്നുവെന്ന് സത്യവാങ്ങ്മൂലം.

ദേശീയ താത്പര്യത്തിനെതിരെ തിരിയാൻ അനുയായികളെ പ്രോൽസാഹിപ്പിക്കുന്നു. സത്യവാങ് മൂലം നൽകുമ്പോൾ ഉമ്മൻചാണ്ടി മുഖ്യമന്ത്രിയും ചെന്നിത്തല ആഭ്യന്തര മന്ത്രിയും. വി.ഡി സതീശൻ അന്ന് ഭരണകക്ഷി എം എൽ എ. ജമാഅത്തെ ഇസ്ലാമിക്കെതിരെ അന്വേഷണം വേണമെന്ന ഹർജിയിലായിരുന്നു യുഡിഎഫ് സർക്കാർ ഹൈക്കോടതിയിൽ നിലപാട് വ്യക്തമാക്കിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist
Ad-for-Kairali