‘ഷാജന്‍ സ്‌കറിയയുടേത് ശരിയായ മാധ്യമപ്രവര്‍ത്തനമല്ല; നിയമനടപടികള്‍ തുടരുന്നതില്‍ തെറ്റില്ല’; കെപിസിസി നിലപാടിനെ തള്ളി കെ മുരളീധരന്‍

മറുനാടന്‍ ഓണ്‍ലൈന്‍ ചാനല്‍ ഉടമ ഷാന്‍ സ്‌കറിയയെ സംരക്ഷിക്കുമെന്ന കെപിസിസി പ്രസിഡന്റ് കെ സുധാകരന്റെ നിലപാടിനെ തള്ളി കെ മുരളീധരന്‍ എംപി. ഷാജന്‍ സ്‌കറിയ നടത്തുന്നത് ശരിയായ മാധ്യമപ്രവര്‍ത്തനമല്ലെന്ന് കെ മുരളീധരന്‍ അഭിപ്രായപ്പെട്ടു. ഷാജന്‍ സ്‌കറിയ സംസാരിക്കുന്നത് സംഘി ലൈനിലാണ്. മറുനാടന്‍ മലയാളിക്കെതിരെ നിയമനടപടി തുടരുന്നതില്‍ തെറ്റില്ല. കോണ്‍ഗ്രസിനെ അധിക്ഷേപിച്ച ആളാണ് ഷാജന്‍ സ്‌കറിയയെന്നും കെ മുരളീധരന്‍ പറഞ്ഞു.

Also read-‘വിണ്ണോളം ഉയര്‍ന്നാലും മണ്ണ് മറക്കാത്ത താരം’; ലൊക്കേഷനില്‍ യൂണിറ്റുകാര്‍ക്കൊപ്പം പണിയെടുക്കുന്ന ജാഫര്‍ ഇടുക്കി; വീഡിയോ 

മറുനാടന്‍ മലയാളിക്ക് കോണ്‍ഗ്രസ് സംരക്ഷണമൊരുക്കുമെന്ന് കെ സുധാകരന്‍ നേരത്തേ പറഞ്ഞിരുന്നു. മാധ്യമവേട്ടയ്ക്കെതിരെ ജൂലൈ 26 ന് പൊലീസ് സ്റ്റേഷന്‍ മാര്‍ച്ച് നടത്തുമെന്നും കെ സുധാകരന്‍ പറഞ്ഞിരുന്നു. ഇതിനെതിരെയാണ് കെ മുരളീധരന്‍ രംഗത്തെത്തിയിരിക്കുന്നത്.

Also read- അതിരപ്പിള്ളിയില്‍ വിനോദസഞ്ചാരികള്‍ക്ക് നേരെ കാട്ടാനയുടെ ആക്രമണം; കാലില്‍ ചവിട്ടി തുമ്പിക്കൈകൊണ്ട് വലിച്ചെറിയാന്‍ ശ്രമിച്ചു

അതേസമയം, പി.വി ശ്രീനിജിന്‍ എംഎല്‍എ നല്‍കിയ പരാതിയില്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയതിന് പിന്നാലെ മറുനാടന്‍ ഓണ്‍ലൈന്‍ മേധാവി ഷാജന്‍ സ്‌കറിയ ഒളിവിലാണ്. ഷാജന്‍ സ്‌കറിയക്കായുള്ള അന്വേഷണം പൊലീസ് ഊര്‍ജിതമാക്കിയിട്ടുണ്ട്. ഷാജന്‍ ബംഗളൂരുവിലുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ അവിടെയെത്തി അന്വേഷണം ആരംഭിച്ചു. മറ്റൊരു സംഘം പൂനെയിലും തെരച്ചില്‍ നടത്തുന്നുണ്ട്. മറുനാടന്‍ മലയാളിയുടെ ഓഫീസുകളില്‍നിന്ന് പിടിച്ചെടുത്ത കംപ്യൂട്ടറുകള്‍, ലാപ്‌ടോപ്പുകള്‍, മൊബൈല്‍ഫോണുകള്‍ എന്നിവയുടെ ശാസ്ത്രീയ പരിശോധന പുരോഗമിക്കുകയാണ്. ഷാജനെ ഉടന്‍ പിടികൂടുമെന്നാണ് സൂചന.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News