
ഡോ.കെ.ജെ റീനയെ അധിക്ഷേപിച്ച് ആരോഗ്യ മന്ത്രി. തൊരപ്പൻ പണി നടത്തുന്നവരെ കെ.മുരളീധരൻ മന്ത്രിയായി ഇരിക്കുന്ന കാലത്തോളം വച്ച് പൊറുപ്പിക്കില്ലെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. റീനയെ ആരോഗ്യ വകുപ്പ് ഡയറക്ടർ സ്ഥാനത്തു നിന്നും മാറ്റിയത് സർക്കാർ നടപടി ആണ്. റീനയെ സ്ഥാനത്ത് നിന്നും മാറ്റിയ നടപടി സ്റ്റേ ചെയ്തത് സർക്കാരിന് തിരിച്ചടിയല്ലെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം പി. എം. ശ്രീയിൽ നിന്ന് യുഡിഎഫ് സർക്കാർ പിന്നോട്ടില്ലെന്നും അദ്ദേഹം പ്രതികരിച്ചു. ഗവൺമെൻ്റ് ഒരു തീരുമാനം എടുത്താൽ അതിൽ നിന്ന് മാറി നിൽക്കാൻ മന്ത്രിമാർക്ക് സാധിക്കില്ല. മണിക്കുറുകളോളം സമയം എടുത്ത് ആലോചിച്ച കാര്യമാണ് ഇതെന്നും അദ്ദേഹം പറഞ്ഞു.
ഡോ. റീന കെ ജെയെ മാറ്റിയ സർക്കാർ നടപടി അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ ആണ് സ്റ്റേ ചെയ്തത്. ഡോ. റീന കെ ജെ നൽകിയ പരാതിയിലാണ് ഉത്തരവ്. ആരോഗ്യവകുപ്പ് നടപടി നീതി ലംഘനമെന്ന് ആയിരുന്നു ഡോ. റീന കെ ജെ നൽകിയ പരാതി. കെ ജെ റീനയെ സ്ഥലം മാറ്റുകയും അതോടൊപ്പം സ്ഥാനത്തു നിന്നും തരം താഴ്ത്തുകയും ചെയ്തിരുന്നു. പതിനഞ്ച് ദിവസം അവധി ആവശ്യപ്പെട്ടെന്ന് കാണിച്ചാണ് സ്ഥലം മാറ്റിയിരുന്നത്. എന്നാൽ താൻ പതിനഞ്ച് ദിവസത്തെ അവധി ആവശ്യപ്പെട്ടിട്ടില്ലെന്ന് ഡോ റീന കെ ജെ വ്യക്തമാക്കിയിരുന്നു. രണ്ടര ദിവസം മാത്രമാണ് റീന അവധിക്ക് ആവശ്യപ്പെട്ടിരുന്നത്. ഇതുമായി ബന്ധപ്പെട്ട രേഖകളും പുറത്ത് വന്നതാണ്. ആരോഗ്യവകുപ്പ് ഡയറക്ടർ കെ ജെ റീനയെ സർക്കാർ നേരത്തെ എറണാകുളം റീജിയണൽ പബ്ലിക് ഹെൽത്ത് ലാബിലേക്കാണ് സ്ഥലം മാറ്റിയത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

