‘പകർച്ചവ്യാധികൾ തടയുന്നതിന് പ്രവർത്തിക്കേണ്ടത് ആരോഗ്യവകുപ്പ് മാത്രമല്ല’; മറ്റ് വകുപ്പുകളെ പഴിചാരി ആരോ​ഗ്യമന്ത്രി

K Muraleedharan

പകർച്ചവ്യാധികൾ വർധിക്കുന്ന സാഹചര്യത്തിൽ മറ്റി വകുപ്പുകളെ പഴിചാരി ആരോ​ഗ്യമന്ത്രി കെ മുരളീധരൻ. പകർച്ചവ്യാധികൾ സംസ്ഥാനത്ത് ഉണ്ട് എന്നത് യാഥാർത്ഥ്യം ആണെന്നും എന്നാൽ പകർച്ചവ്യാധികൾ തടയുന്നതിന് പ്രവർത്തിക്കേണ്ടത് ആരോഗ്യവകുപ്പ് മാത്രമല്ല, മറ്റു വകുപ്പുകൾക്കും അതിൽ പങ്കുണ്ട് എന്നും അദ്ദേഹം പറഞ്ഞു.

ഡിഎച്ച്എസ് തർക്കത്തിൽ താൽക്കാലിക ഡിഎച്ച്എസ് മീനാക്ഷിയെ പിന്തുണച്ച് ആണ് ആരോഗ്യമന്ത്രി സംസാരിച്ചത്. നിയമോപദേശം തേടിയിട്ടുണ്ട് എന്നും ഭരണ സ്തംഭനം ഇല്ല എന്നും അദ്ദേഹം പറഞ്ഞു. കാര്യങ്ങൾ നോക്കാൻ ആരോഗ്യമന്ത്രി ഉൾപ്പെടെ ഉള്ളവർ ഇല്ലേ എന്നും നിലവിലെ ഡിഎച്ച്എസ് മീനാക്ഷി കാര്യങ്ങൾ കൃത്യമായി ചെയ്യുന്നുണ്ട് എന്നും അദ്ദേഹം പറഞ്ഞു.

ALSO READ: കൊല്ലത്ത് കെഎസ്ആ‍ർടിസി ബസിൽ യാത്രക്കാരിയെ ശല്യം ചെയ്ത യുവാവ് പിടിയിൽ

കോട്ടയത്തെ എബോള ആശങ്ക ആശങ്ക ഒഴിഞ്ഞു. പൂനെയിൽ നിന്നുള്ള പരിശോധന ഫലം നെഗറ്റീവ് ആണ്. രോഗിയെ ക്വാറന്റൈനിലേക്ക് മാറ്റിയിട്ടുണ്ട്. ക്വാറന്റൈൻ സമയം നീട്ടണമോ എന്നത് പരിശോധിക്കും.

നിപ നിരീക്ഷണത്തിൽ ഉണ്ടായിരുന്ന എല്ലാവരുടെയും ഫലം നെഗറ്റീവ് ആണ്. ഷിഗെല്ല പുതിയ രോഗമല്ല. കുറേക്കാലങ്ങളായി ഷിഗെല്ല കേരളത്തിലുണ്ട്. ഇത്തവണ റിപ്പോർട്ട് ചെയ്തപ്പോൾ തന്നെ നടപടികൾ സ്വീകരിച്ചു. ഷിഗെല്ലയിൽ ഇതുവരെ 6 മരണം ആണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഡെങ്കിപ്പനിയിൽ 17 മരണം സ്ഥിരീകരിച്ചു. എലിപ്പനി 23 മരണം ഉണ്ടായി.

സംസ്ഥാനത്ത് ഡ്രൈ ഡേ ആചരിക്കും. ശനിയാഴ്ച ഓഫീസുകളിലും ഞായറാഴ്ച വീടുകളിൽ ഡ്രൈ ഡേ ആചരിക്കണം. വെള്ളി, ശനി, ഞായർ ദിവസങ്ങളിലായി ഡ്രൈ ഡേ ആചരിക്കണം. ചില ഭാഗത്ത് മാത്രമാണ് നിപ റിപ്പോർട്ട് ചെയ്യുന്നത്. രോഗം പടർത്തുന്ന വവ്വാലുകൾ ഏറ്റവും കൂടുതൽ അപകടകാരികൾ ആകുന്നത് മെയ് മുതൽ സെപ്റ്റംബർ വരെ ആണ്. എന്തുകൊണ്ടാണ് ഇങ്ങനെ ചില ജില്ലകളിൽ മാത്രം റിപ്പോർട്ട് ചെയ്യുന്നത് എന്നത് കമ്മിറ്റി പരിശോധിക്കും എന്നും അദ്ദേഹം പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News