മദ്യനികുതി ഇളവ്: വീര്യം കുറഞ്ഞതിനല്ലേ നികുതി കുറച്ചത്, വീര്യം കൂടിയതിനല്ലല്ലോ; ന്യായീകരണവുമായി കെ മുരളീധരൻ

k muraleedharan

വീര്യം കുറഞ്ഞ മദ്യത്തിന് നികുതി ഇളവ് നൽകിയത് ധനബില്ലിൽ ഉൾപ്പെടുത്തിയ ദുരൂഹ നീക്കത്തെ ന്യായീകരിച്ച് കെ മുരളീധരൻ. വീര്യം കുറഞ്ഞതിനല്ലേ നികുതി കുറച്ചത്, വീര്യം കൂടിയതിന് കുറച്ചിട്ടില്ലല്ലോയെന്നായിരുന്നു ആരോ​ഗ്യമന്ത്രിയുടെ ന്യായീകരണം.

സർക്കാരിൻറെ ഉദ്ദേശം സദുദ്ദേശപരമാണെന്നും പ്രതിപക്ഷം ദുരുദ്ദേശത്തിൽ കാണുന്നത് ദൗർഭാഗ്യകരമാണെന്നും മുരളീധരൻ പറ‍ഞ്ഞു. സ്പിരിറ്റ് കലക്കി കൊടുക്കുന്ന സിസ്റ്റം ഇല്ലെന്നും സമ്പൂർണ്ണ മദ്യനിരോധനത്തിലേക്ക് എത്താനുള്ള ഘട്ടം കേരളത്തിൽ എത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ബില്ല് പാസായാൽ നടപ്പാക്കുന്ന കാര്യത്തിൽ യുഡിഎഫുമായി ആലോചിക്കുമെന്നും മുരളീധരൻ പറഞ്ഞു.

Also Read: കൊച്ചിയിൽ നവജാതശിശുവിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി

ശബരിമല സ്വർണ്ണ മോഷണക്കേസിൽ എസ്ഐടിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തുടർനടപടി സ്വീകരിക്കുമെന്നും കെ മുരളീധരൻ പ്രതികരിച്ചു. സ്വർണ കൊള്ളയെ കുറിച്ച് ആക്ഷേപിക്കുന്ന ചിലരോട് ചോദിക്കാനുള്ളത് അയോധ്യയുടെ സ്ഥിതി എന്താണ് എന്നാണെന്നും മുരളീധരൻ പറഞ്ഞു. അവർ പറയുന്നതിന്റെ വികാരം ഉൾക്കൊള്ളുന്നുവെന്നും ഇതുപോലെ ഭക്തജനങ്ങൾ അയോധ്യയിലും ഉണ്ടല്ലോയെന്നും അദ്ദേഹം ചോദിച്ചു. എന്തുകൊണ്ട് അയോധ്യയിലെ സ്വർണ്ണം കട്ടു എന്നത് കൂടി പറയണമെന്നും മുരളീധരൻ കൂട്ടിച്ചേർത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News