
കെപിസിസി അധ്യക്ഷ സ്ഥാനത്ത് നിന്നും മാറ്റിയതിന് പിന്നാലെ കെ സുധാകരന് പിന്തുണയുമായി കെ മുരളീധരൻ. സുധാകരൻ പ്രയാസങ്ങൾ പറഞ്ഞു എന്നു മാത്രമേയുള്ളുവെന്നും പാർട്ടിക്കുള്ളിൽ പ്രശ്നങ്ങളുണ്ട് എന്നല്ല അതിൻ്റെ അർത്ഥമെന്നും കെ മുരളീധരന്‍ പറഞ്ഞു.
“സ്വാഭാവികമായി ഒരു വ്യക്തി ഒഴിയുമ്പോൾ അദ്ദേഹത്തിൻറെ പ്രവർത്തനങ്ങൾ വിലയിരുത്തും.ഞങ്ങളൊക്കെ അദ്ദേഹം തുടരണമെന്നാണ് ഹൈക്കമാൻഡിനെ അറിയിച്ചത്. ഇക്കാര്യത്തില്‍ ഹൈക്കമാൻഡ് തീരുമാനമെടുത്തു. അത് തങ്ങളെല്ലാവരും അംഗീകരിക്കുകയും ചെയ്തു.”- അദ്ദേഹം പറഞ്ഞു.
മാന്യമായി സുധാകരൻ സ്ഥാനമൊഴിഞ്ഞ് ബാറ്റൺ സണ്ണി ജോസഫിന് കൈമാറി.സുധാകരന് ഒരു ആഗ്രഹമുണ്ടായിരുന്നു. ഒരു ഭരണ മാറ്റമുണ്ടായി മനസ്സിൽ സന്തോഷത്തോടുകൂടി പുതിയ ആൾക്ക് ബാറ്റൻ കൈമാറണമെന്ന് ആഗ്രഹിച്ചിരുന്നു.പാർട്ടി പറഞ്ഞത് അദ്ദേഹം അനുസരിച്ചിട്ടുണ്ട്. ഇന്നത്തെ പ്രസ്താവന ഒരു അച്ചടക്ക ലംഘനമായി കാണാൻ കഴിയില്ലെന്നും പറഞ്ഞത് ഒരു തെറ്റായി കാണേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.
തലമുറ മാറ്റം വേണം എന്നതാണ് ഹൈമാൻഡ് തീരുമാനിച്ചു. ഇതിൻ്റെ അര്‍ഥം പഴയ ആളുകളെ മുഴുവൻ തഴയുക എന്നതല്ല. അടുത്ത ജനുവരി ആകുമ്പോൾ തന്നെ ലടകക്ഷികളുമാ ചർച്ച നടത്തി സ്ഥാനാർത്ഥികളെ തീരുമാനിക്കണം.കഴിഞ്ഞ തെരഞ്ഞെടുപ്പിലെ പോരായ്മകൾ പരിഹരിച്ചുകൊണ്ട് പ്രശ്നങ്ങൾ പരിഹാരിച്ച് മുന്നോട്ടുപോവുകയാണ് വേണ്ടതെന്നും എല്ലാവരെയും വിശ്വാസത്തിലെടുത്ത് വേണം പുനസംഘടന നടത്താൻ എന്നും അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here