ആളില്ലേ ആശാനേ…; വട്ടിയൂർക്കാവിൽ പ്രചാരണത്തിന് പ്രവർത്തകരെ കിട്ടാതെ കെ മുരളീധരൻ, വാഹന പര്യടനത്തിനു പോലും ആളില്ല

K MURALEEDHARAN VATTIYOORKKAVU

വട്ടിയൂർക്കാവിലെ യുഡിഎഫ് സ്ഥാനാർഥി കെ മുരളീധരന്റെ പ്രചാരണത്തിന് പ്രവർത്തകരില്ല. സ്ഥാനാർത്ഥിയുടെ വാഹന പര്യടനത്തിനു പോലും ആളില്ല. മുട്ടട വാർഡിൽ അകമ്പടിയായി എത്തിയത് 5 ബൈക്കുകൾ മാത്രം ആണ്. മുരളീധരനെ സ്വീകരിക്കാനും ആളെ കിട്ടാനില്ല.

വൈഷ്ണ സുരേഷിലൂടെ കോൺഗ്രസ് പിടിച്ചെടുത്ത വാർഡാണ് മുട്ടട. ഗൃഹസന്ദർശനത്തിന് ആളെ എത്തിക്കുന്നത് പുറത്തുനിന്ന് ആണ്. മണ്ഡലത്തിലെ സംഘടനാ പ്രശ്നങ്ങൾ തിരിച്ചടിയായി എന്ന് ആണ് നേതാക്കൾ തന്നെ പറയുന്നത്. . മണ്ഡലത്തിലെ പ്രധാന പ്രവര്‍ത്തകര്‍ ശബരിനാഥനും വിഎസ്.ശിവകുമാറിനുമായി മറ്റു മണ്ഡലങ്ങളിലെ പ്രചരണങ്ങള്‍ക്ക് പോയതും മുരളീധരന് തിരിച്ചടിയായി. 

ALSO READ: ‘തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ വ്യാജ പ്രസ്താവനകൾ, കെ സി വേണുഗോപാൽ മാപ്പ് പറയണം’; വക്കീൽ നോട്ടീസ് അയച്ചത് CPIM കണ്ണൂർ ജില്ലാ സെക്രട്ടറി കെ കെ രാഗേഷ്

മണ്ഡലത്തിൽ രണ്ട് തട്ടിലാണ് നേതാക്കൾ. ഇതോടെ നേതൃത്വത്തെ കെ മുരളീധരൻ തന്റെ അതൃപ്തി അറിയിച്ചതായിട്ടാണ് റിപ്പോർട്ട്. ത്രികോണ മത്സരം പ്രതീക്ഷിച്ചിരുന്ന മണ്ഡലമാണ് വട്ടിയൂർക്കാവ്. മണ്ഡലത്തിൽ വി കെ പ്രശാന്ത് ആണ് എൽഡിഎഫ് സ്ഥാനാർഥി. 2019-ൽ കെ. മുരളീധരൻ വടകരയിൽ നിന്ന് ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതോടെയാണ് വട്ടിയൂർക്കാവിൽ ഉപതിരഞ്ഞെടുപ്പ് നടന്നത്. അവിടെയാണ് ‘മേയർ ബ്രോ’ എന്ന് ജനങ്ങൾ വിളിക്കുന്ന വി.കെ. പ്രശാന്ത് മത്സര രം​ഗത്ത് ഇറങ്ങിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News