2023-24 വരെയുള്ള മുഴുവന്‍ പ്രീ-മെട്രിക്/പോസ്റ്റ് മെട്രിക് സ്കോളര്‍ഷിപ്പ് ആനുകൂല്യങ്ങളും ലഭ്യമാക്കിയിട്ടുണ്ട്; കെ എൻ ബാല​ഗോപാൽ

KN Balagopal

പട്ടിക ജാതി വിഭാഗക്കാരായ കുട്ടികള്‍ക്ക് 2023- 24 വരെ നല്‍കുവാനുള്ള മുഴുവന്‍ പ്രീ-മെട്രിക് / പോസ്റ്റ് മെട്രിക് സ്കോളര്‍ഷിപ്പ് ആനുകൂല്യങ്ങളും ലഭ്യമാക്കിയിട്ടുണ്ടെന്ന് അറിയിച്ച് ധനമന്ത്രി വി ശിവൻകുട്ടി.

വാര്‍ഷിക വരുമാനം 2.5 ലക്ഷം രൂപയോ അതില്‍ കുറവോ ഉള്ള പട്ടികജാതി/ പട്ടികവര്‍ഗ്ഗ വിഭാഗക്കാരായ കുട്ടികള്‍ക്ക് മാത്രമാണ് കേന്ദ്രാവിഷ്കൃത പദ്ധതി പ്രകാരമുള്ള സ്കോളര്‍ഷിപ്പ് ആനുകൂല്യം ലഭിക്കുന്നത്. സംസ്ഥാന വിഹിതമായി നടപ്പുവര്‍ഷം 73കോടി രൂപ വകയിരുത്തിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.

Also Read: മന്ത്രി വിദ​ഗ്ദമായി കണ്ണിമാങ്ങ കൈപിടിയിൽ‍ ഒതുക്കി; സുപർണ അത് ഫ്രെയിമിലുമാക്കി: ഒരു വൈറൽ ചിത്ര കഥ

അധികമായി 43.77 കോടി രൂപ വകയിരുത്തി. കേന്ദ്ര വരുമാനപരിധിക്കപ്പുറം അര്‍ഹരായ മുഴുവന്‍ കുട്ടികള്‍ക്കും സംസ്ഥാന സര്‍ക്കാര്‍ ധനസഹായം നല്‍കുന്നുണ്ട്. നടപ്പുവര്‍ഷം പട്ടികജാതി വിദ്യാർത്ഥികളുടെ സ്കോളർഷിപ്പിനായി ഇതുവരെ 594.15 കോടി രൂപ അനുവദിച്ചു.

പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍ വരുന്ന കുട്ടികളുടെ സ്കോളര്‍ഷിപ്പ് പദ്ധതിയിലും 2.5 ലക്ഷം രൂപ എന്ന വാര്‍ഷിക വരുമാന നിബന്ധന കേന്ദ്രസര്‍ക്കാര്‍ നിഷ്കര്‍ഷിച്ചിട്ടുണ്ട്. ഇതില്‍ കൂടുതല്‍ വരുമാനമുള്ള കുട്ടികള്‍ക്കുള്ള മുഴുവന്‍ തുകയും സംസ്ഥാന സര്‍ക്കാരാണ് വഹിക്കുന്നത്.

Also Read: ‘വിമുക്തി ഇന്ത്യക്കാകെ മാതൃകയായ പദ്ധതി’; ലഹരി കേസുകളിലെ കണ്‍വിക്ഷന്‍ റേറ്റിൽ രാജ്യത്ത് സംസ്ഥാനം ഒന്നാമതാണെന്നും മന്ത്രി എം ബി രാജേഷ്

പട്ടികവര്‍ഗ്ഗ വിഭാഗക്കാര്‍ക്കുള്ള പ്രീമെട്രിക് / പോസ്റ്റ് മെട്രിക് സ്കോളര്‍ഷിപ്പുകളുടെ ആനുപാതിക സംസ്ഥാന വിഹിതവും സംസ്ഥാനം നേരിട്ടു നടത്തുന്ന പദ്ധതികള്‍ക്കുള്ള വിഹിതവും ചേര്‍ത്ത് നടപ്പുവര്‍ഷം ആകെ 71.82 കോടി രൂപ വകയിരുത്തിയിട്ടുണ്ട്.

പട്ടിക വര്‍ഗ്ഗ വിഭാഗങ്ങള്‍ക്കായുള്ള സ്കോളര്‍ഷിപ്പ് പദ്ധതിയില്‍ യാതൊരുവിധ കുടിശ്ശികയുമില്ല. പട്ടികവര്‍ഗ്ഗ സ്കോളര്‍ഷിപ്പ് ആനുകൂല്യം നല്‍കുന്നതിനുള്ള കേന്ദ്രപദ്ധതിയുടെ ആനുപാതിക സംസ്ഥാന വിഹിതവും സംസ്ഥാന പദ്ധതി വിഹിതവും ചേര്‍ത്ത് 2021-22 മുതല്‍ സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ച തുകയുടെ വിശദാംശങ്ങള്‍ ചുവടെ
2021- 22 – 60.76 കോടി രൂപ
2022-23 – 57.88 കോടി രൂപ
2023-24 – 72.3 കോടി രൂപ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
stdy-uk
stdy-uk

Latest News