നികുതിയും പിഴയും തമ്മിലുള്ള വ്യത്യാസമെന്താണെന്നു മനസിലാക്കിയാല്‍ തീരാവുന്ന പ്രശ്‌നമെയുള്ളു, മന്ത്രി കെ എന്‍ ബാലഗോപാല്‍

മോട്ടോര്‍വാഹന വകുപ്പിനോട് പിഴയായി 1000 കോടി അടുത്ത സാമ്പത്തിക വര്‍ഷം പിരിക്കണം എന്ന വാര്‍ത്ത കള്ളെമെന്നു തുറന്നടിച്ചതിന് പിന്നാലെ നിര്‍ദേശം വിശദീകരിച്ച് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍.

നികുതിയും പിഴയും തമ്മിലുള്ള വ്യത്യാസമെന്താണെന്നു മനസിലാക്കിയാല്‍ ഒറ്റ വരിയില്‍ തീരാവുന്ന പ്രശ്‌നമെ ഈ വാര്‍ത്തക്കുള്ളൂവെന്നാണ് മന്ത്രിയുടെ വിശദീകരണം. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് മന്ത്രി വിശദീകരണം നല്‍കിയത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

നികുതി (Tax) യും പിഴ ( Fine, Non- Tax) യും തമ്മിലുള്ള വ്യത്യാസമെന്താണെന്നു മനസിലാക്കിയാല്‍ ഒറ്റ വരിയില്‍ തീരാവുന്ന പ്രശ്‌നമെ ഈ വാര്‍ത്തക്കുള്ളൂ. നികുതി കുടിശിക കൃത്യമായി പിരിച്ചെടുക്കണം എന്ന് വകുപ്പു തലത്തില്‍ ഉദ്യോഗസ്ഥര്‍ നിര്‍ദേശം നല്‍കുമ്പോള്‍ അത് ആളുകളെ റോഡില്‍ തടഞ്ഞു നിര്‍ത്തി നടത്തുന്ന ‘പിഴപ്പിരിവ്’ ആണെന്ന് തെറ്റായി ധരിക്കുമ്പോഴാണ് വാര്‍ത്തയും തെറ്റാകുന്നത്. വസ്തുത അതാണ്.

മോട്ടോര്‍ വാഹന വകുപ്പിലെ ഒരു ഇന്‍സ്പെക്ടര്‍ ഒരു മാസം 500 പെറ്റി കേസെങ്കിലും രജിസ്റ്റര്‍ ചെയ്യണമെന്ന് നിര്‍ദേശമുണ്ടെന്നായിരുന്നു എന്നാണ് ചില മാധ്യമങ്ങല്‍ വാര്‍ത്ത നല്‍കിയത്. ഗതാഗത നിയമലംഘനങ്ങള്‍ക്ക് പിഴയായി ഈ വര്‍ഷം 1000 കോടി രൂപ പിരിച്ചെടുക്കാന്‍ ലക്ഷ്യമിട്ടാണ് മോട്ടോര്‍ വാഹനവകുപ്പ് നിര്‍ദേശം നല്‍കിയെന്നും വാര്‍ത്തയില്‍ പറഞ്ഞു. പിന്നീട് ഇത് അനൗദ്യേഗിക നിര്‍ദേശമാണെന്ന് ഓണ്‍ലൈനില്‍ വാര്‍ത്ത തിരുത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News